പ്രവാസി തൊഴിലാളികളെ ചൂഷണം ചെയ്ത ക്രിമിനൽ സംഘം പി‌ടിയിൽ

For full experience, Download our mobile application:
Get it on Google Play

കുവൈത്ത് സിറ്റി: കുവൈത്തിലെ ഷോപ്പിംഗ് മാളുകളിൽ പ്രവാസി തൊഴിലാളികളെ ചൂഷണം ചെയ്തുവന്ന ഒരു ക്രിമിനൽ സംഘത്തെ ക്രിമിനൽ സെക്യൂരിറ്റി സെക്ടറിലെ ഉദ്യോഗസ്ഥർ പിടികൂടി. ഹവല്ലി, ക്യാപിറ്റൽ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്‍റുകളുടെ സഹായത്തോടെയാണ് ക്രിമിനൽ സംഘത്തെ അറസ്റ്റ് ചെയ്തത്. ഈ സംഘം പ്രവാസി തൊഴിലാളികളെ ലോഡർമാർ ആയി ജോലിക്ക് വെക്കുകയും അവർക്ക് ശമ്പളം നൽകാതിരിക്കുകയും ചെയ്തിരുന്നു. ജോലിയിൽ നിന്ന് പുറത്താക്കുമെന്ന ഭീഷണിയുടെ പേരിൽ ഓരോ തൊഴിലാളിയിൽ നിന്നും ദിവസേന ഏകദേശം 4 കുവൈത്തി ദിനാർ ഇവർ നിർബന്ധിച്ച് പിരിച്ചെടുത്തിരുന്നു. ഡസൻ കണക്കിന് തൊഴിലാളികൾ ഈ രീതിയിലുള്ള ചൂഷണത്തിന് വിധേയരായതായി സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കി.

തങ്ങളുടെ ജോലി നിലനിർത്താൻ വേണ്ടി തൊഴിലാളികൾ സംരക്ഷണ പണം നൽകാൻ നിർബന്ധിതരാവുകയായിരുന്നു എന്ന് അന്വേഷണത്തിൽ കണ്ടെത്തി. കമ്പനിയിൽ നിന്ന് ശമ്പളമൊന്നും ലഭിക്കുന്നില്ലെന്ന് ചില തൊഴിലാളികൾ അധികൃതരെ അറിയിച്ചതിനെത്തുടർന്നാണ് സംഘാംഗങ്ങളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ സംഘാംഗങ്ങൾക്കെതിരെ അന്വേഷണം നടക്കുകയാണ്. ഈ ചൂഷണത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനും കുവൈത്തി നിയമപ്രകാരം ഉത്തരവാദികളായ എല്ലാവർക്കുമെതിരെ നടപടിയെടുക്കാനുമുള്ള ശ്രമങ്ങൾ തുടരുമെന്ന് അധികൃതർ സ്ഥിരീകരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജില്ലയില്‍ മഴക്കെടുതി ദുരിതാശ്വാസ പദ്ധതി ആരംഭിച്ചു

0
പത്തനംതിട്ട : ജില്ല ഭരണകൂടവും ആറന്മുള ഗ്രാമപഞ്ചായത്തും ഇന്‍ഫോസിസ് ഫൗണ്ടേഷനും സംയുക്തമായി...

ഇന്നലെ കടലിൽ കാണാതായ ഡൽഹി സ്വദേശിയായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
തൃശൂർ: തളിക്കുളം തമ്പാൻ കടവ് ബീച്ചിൽ ഇന്നലെ കടലിൽ കാണാതായ...

നെല്ല് സംഭരണത്തിൽ ജൂൺ 30 വരെയുള്ള മുഴുവൻ പണവും കൊടുത്ത് തീർക്കാൻ നടപടിയെടുത്തുവെന്ന് കൃഷിമന്ത്രി...

0
തിരുവനന്തപുരം: നെല്ല് സംഭരണത്തിൽ ജൂൺ 30 വരെയുള്ള മുഴുവൻ പണവും കൊടുത്ത്...

കലഞ്ഞൂര്‍ പഞ്ചായത്തില്‍ കര്‍ഷക ദിനാചരണം നടന്നു

0
കോന്നി  : കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും ആഭിമുഖ്യത്തില്‍ നടന്ന കര്‍ഷക...