സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു

For full experience, Download our mobile application:
Get it on Google Play

ആലുവ: സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. വേങ്ങൂര്‍ വെസ്റ്റ് നെടുങ്ങപ്ര കല്ലിടുമ്പില്‍ വീട്ടില്‍ അമലിനെയാണ് (26) ജയിലിലടച്ചത്.ജില്ല പോലീസ് മേധാവി വിവേക് കുമാറിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.ആറ് വര്‍ഷത്തിനുള്ളില്‍ കുറുപ്പംപടി, കോതമംഗലം, അങ്കമാലി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കൊലപാതകം, കൊലപാതകശ്രമം, ദേഹോപദ്രവം, അതിക്രമിച്ച്‌ കടക്കല്‍, ന്യായവിരുദ്ധമായി സംഘം ചേരല്‍, ആയുധനിയമം തുടങ്ങി നിരവധി കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്. അമലിനെ 2017ല്‍ കാപ്പനിയമ പ്രകാരം ആറുമാസം കരുതല്‍ തടങ്കലില്‍ അടച്ചിരുന്നു.

വീണ്ടും കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടതിനാല്‍ 2020 ഒക്ടോബര്‍ മുതല്‍ ഒരു വര്‍ഷത്തേക്ക് കാപ്പ ചുമത്തി ജയിലില്‍ അടച്ചു. ശിക്ഷാകാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാള്‍ കഴിഞ്ഞ മാര്‍ച്ചില്‍ കുറുപ്പംപടി നെടുങ്ങപ്രയില്‍ ലോറി ഡ്രൈവറോട് പണം ആവശ്യപ്പെടുകയും കൊടുക്കാത്തതിനാല്‍ ലോറി തട്ടിക്കൊണ്ട് പോവുകയും ചെയ്തു. ഈ കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് വീണ്ടും കാപ്പ ചുമത്തി ജയിലില്‍ അടച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഴിഞ്ഞത്തെ ബാറിലുണ്ടായ സംലർഷത്തിൽ ഇതര സംസ്ഥാനക്കാരന് പരിക്ക്

0
തിരുവനന്തപുരം: വിഴിഞ്ഞത്തെ ബാറിലുണ്ടായ സംലർഷത്തിൽ ഇതര സംസ്ഥാനക്കാരന് പരിക്ക്. മുക്കോലയിലെ ബാറിൽ...

സംസ്ഥാനത്ത് റബറിൻ്റെ വില 300 രൂപ ആക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് റബറിൻ്റെ വില 300 രൂപ ആക്കുമെന്ന് മുഖ്യമന്ത്രി വി...

കൊടുമണ്‍ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ഓണത്തിന് ബോണസും അഡ്വാന്‍സും അനുവദിച്ചു

0
കൊടുമൺ : പ്ലാന്റെഷൻ കോർപ്പറേഷന്റെ കീഴിലുള്ള കൊടുമണ്‍ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ഓണത്തിന്...

സംസ്ഥാനത്ത് നാളെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ (ചൊവ്വ) ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കലാവസ്ഥ...