നിരവധി കേസുകളിലെ പ്രതി ക​ണ്ണ​ൻ എ​ന്ന അ​ഖി​ലിനെ (26) കരുനാഗപ്പള്ളി പോലീസ് അ​റ​സ്റ്റുചെയ്തു

For full experience, Download our mobile application:
Get it on Google Play

ക​രു​നാ​ഗ​പ്പ​ള്ളി: ബാ​ർ ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച് മാ​ല ക​വ​ർ​ച്ച ചെ​യ്ത കേ​സി​ലെ പ്ര​തി അ​റ​സ്​​റ്റി​ൽ. തഴ​വ ക​ട​ത്തൂ​ർ എ​ന്ന​മ്പി​ൽ വീ​ട്ടി​ൽ ക​ണ്ണ​ൻ എ​ന്ന അ​ഖി​ലാ​ണ്​ (26) അ​റ​സ്​​റ്റി​ലാ​യ​ത്. മൂ​ന്നു​മാ​സം മു​മ്പ് ക​രു​നാ​ഗ​പ്പ​ള്ളി മാർ​ക്ക​റ്റി​നു സ​മീ​പം രാ​ത്രി ജോ​ലി​ക​ഴി​ഞ്ഞ് റൂ​മി​ലേ​ക്ക് മ​ട​ങ്ങി​യ ബാ​ർ ജീ​വ​ന​ക്കാ​ര​നെ ഒ​മ്പ​തം​ഗ​സം​ഘം ആ​ക്ര​മി​ച്ച് മാ​ല ക​വ​ർ​ന്നി​രു​ന്നു. ഈ ​കേ​സി​ലെ നാ​ലു​പേ​രെ നേ​ര​ത്തേ അ​റ​സ്​​റ്റ്​ ചെ​യ്തു.

ക​ഴി​ഞ്ഞ 26ന് ​വൈ​കിട്ടോ​ടെ ക​ട​ത്തൂ​ർ ശാ​സ്താം​പൊ​യ്ക​യി​ലു​ള്ള വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി മ​ധ്യ​വ​യ​സ്ക​യെ​യും മക്കളെയും ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പി​ച്ച സം​ഭ​വ​ത്തി​ലെ നാ​ലം​ഗ സം​ഘ​ത്തി​ലെ ഒ​ന്നാം പ്ര​തി​കൂ​ടി​യാ​ണ് അ​ഖി​ൽ. ഓ​ച്ചി​റ പോ​ലീ​സ് സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ബാ​ർ മാ​നേ​ജ​രെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച സം​ഭ​വ​ത്തി​ലും വ​ണ്ടി​പ്പെ​രി​യാ​റി​ൽ കഞ്ചാ​വ് ക​ട​ത്തി​യ കേ​സി​ലും ഇ​യാ​ൾ പ്ര​തി​യാ​ണ്. ഒ​ളി​വി​ൽ പോ​യ ഇ​യാ​ളെ ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സ് അ​സി. കമ്മീഷണ​ർ ബി. ​ഗോ​പ​കു​മാ​റി​ന് കി​ട്ടി​യ വി​വ​ര​ത്തി​​ന്റെ  അ​ടി​സ്ഥാ​ന​ത്തി​ൽ എ​സ്.​എ​ച്ച്.​ഒ എ​സ്. മ​ഞ്​​ജു​ലാ​ലി​​ന്റെ  നിർദേ​ശാ​നു​സ​ര​ണം എ​സ്.​ഐ അ​ലോ​ഷ്യ​സ്, എ.​എ​സ്.​ഐ അ​ജി​ത്ത്, എ​സ്.​പി.​ഒ നി​സാ​മു​ദീ​ൻ എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​​ ചെ​യ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അഭിജിത്ത് ദീപ്കെയെ കൈയേറ്റം ചെയ്ത കേസിൽ ജാമ്യം ലഭിച്ച പ്രതികൾക്ക് പോലീസ് സ്റ്റേഷന് പുറത്ത്...

0
ജയ്പുർ: കോക്റോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത്ത് ദീപ്കെയെ കൈയേറ്റം ചെയ്ത...

വടക്കാഞ്ചേരിയിൽ വിദ്യാർഥികളെ ബസിൽ കയറ്റാതിരുന്ന കണ്ടക്ടറെ വിളിച്ചുവരുത്തി മോട്ടോർ വാഹന വകുപ്പ്

0
തൃശൂർ: തൃശൂർ വടക്കാഞ്ചേരിയിൽ വിദ്യാർഥികളെ ബസിൽ കയറ്റാതിരുന്ന കണ്ടക്ടറെ വിളിച്ചുവരുത്തി മോട്ടോർ...

ഓപ്പറേഷൻ തൂഫാൻ ; ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ സ്കൂളുകളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ച് ജില്ലാ പോലീസ്

0
പത്തനംതിട്ട : ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ സ്കൂളുകളിൽ ജനമൈത്രി...

ടെലഗ്രാം കേസിൽ കോടതിയിൽ നേർക്കുനേർ; ‘നിർദ്ദേശങ്ങൾ പാലിക്കുന്നില്ലെന്ന്’ കേന്ദ്രം, ‘വിലക്ക് ഏകപക്ഷീയമെന്ന്’ ടെലഗ്രാം!

0
ന്യൂഡല്‍ഹി: നിരോധനമേര്‍പ്പെടുത്താനുളള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരായ ടെലഗ്രാമിന്റെ ഹര്‍ജി നാളെ ഉച്ചയ്ക്ക്...