ശ്രീനഗര്‍: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയുള്ള നടപടികളിൽ അതൃപ്തിയുമായി ജമ്മു-കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയും പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തിയും. നിരപരാധികളെ നടപടികൾ ബാധിക്കരുതെന്ന് ഒമർ അബ്ദുല്ലയും തീവ്രവാദികളുടെ വീടുകൾക്കൊപ്പം സാധാരണക്കാരുടെ വീടുകൾ തകർക്കപ്പെട്ടതായി റിപ്പോർട്ടുകളുണ്ടെന്ന് മെഹബൂബ മുഫ്തിയും എക്‌സിൽ കുറച്ചു. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കുണ്ടെന്ന് കരുതുന്ന ഭീകരരുടെ വീടുകളാണ് തകർക്കുന്നത്. എട്ട് വീടുകൾ ജില്ലാഭരണകൂടവും സൈന്യവും തകർത്തതെന്നാണ് ഇതുവരെയുള്ള റിപ്പോർട്ട്. കശ്മീരിലെ ഷോപിയാൻ, കുൽഗാം എന്നീ ജില്ലകളിൽ ഓരോ വീടുകളും പുൽവാമയിൽ മൂന്ന് വീടുകളും തകർത്തു. കുപ് വാരയിൽ കഴിഞ്ഞ ദിവസം സ്ഫോടനത്തിലാണ് വീട് തകർത്തത്. ഇതിന്റ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
സ്ഫോടനങ്ങളിൽ സമീപത്തുള്ള വീടുകളും പൂർണമായും തകരുന്നുണ്ട്. മുറാലിൽ ഇത് പ്രദേശത്ത് പ്രതിഷേധത്തിനു കാരണമായി. ഭീകരതക്കെതിരെ കശ്മീരിലെ ജനം ഒറ്റക്കെട്ടായി നിൽക്കുകയാണ്. ഈ പിന്തുണ നിലനിറുത്തണമെന്നും ജനത്തെ അകറ്റരുതെന്നും ഒമർ അബ്ദുല്ല പറഞ്ഞു. കുറ്റവാളികളെ ദയയില്ലാതെ ശിക്ഷിക്കണം. നിരപരാധികളെ ഇത് ബാധിക്കരുതെന്നും ഒമർ എക്‌സിൽ കുറിച്ചു.ആയിരക്കണക്കിന് ആളുകളെ അറസ്റ്റ് ചെയ്തതായും തീവ്രവാദികളുടെ വീടുകൾക്കൊപ്പം സാധാരണ കശ്മീരികളുടെ നിരവധി വീടുകൾ തകർക്കപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.നി രപരാധികൾ ആഘാതം അനുഭവിക്കേണ്ടി വരാതിരിക്കാൻ സർക്കാർ നിർദേശം നൽകണമെന്ന് മെഹബൂബ് മുഫ്തിയും എക്സിൽ കുറിച്ചു.നിരപരാധികളെ ശിക്ഷിക്കരുതെന്ന് ഹുര്‍റിയത്ത് കോണ്‍ഫറന്‍സ് ചെയര്‍മാന്‍ മിര്‍വായിസ് ഉമര്‍ ഫാറൂഖു പറഞ്ഞു.