ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് ഗ​ൾ​ഫി​ലേ​ക്ക് ക​ട​ത്തു​ന്ന​തി​നു പി​ന്നി​ൽ മ​ല​യാ​ളി സം​ഘം

For full experience, Download our mobile application:
Get it on Google Play

നെ​ടു​മ്പാ​ശ്ശേ​രി : മ​ലേ​ഷ്യ, താ​യ്​​ല​ൻ​ഡ്​​ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് കൊ​ണ്ടു​വ​ന്ന് ഗ​ൾ​ഫി​ലേ​ക്ക് ക​ട​ത്തു​ന്ന​തി​നു പി​ന്നി​ൽ മ​ല​യാ​ളി സം​ഘം. ക​ഴി​ഞ്ഞ ദി​വ​സം നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ പി​ടി​യി​ലാ​യ സം​ഘം നി​ര​വ​ധി ത​വ​ണ ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് ഗ​ൾ​ഫി​ലേ​ക്ക് ക​ട​ത്തി​യി​ട്ടു​ണ്ട്. ആ​ദ്യ​മാ​യാ​ണ്​ പി​ടി​യി​ലാ​കു​ന്ന​ത്. ക​സ്റ്റം​സി​ന്‍റെ പി​ടി​യി​ലാ​യ മ​ല​പ്പു​റം സ്വ​ദേ​ശി ഷി​ബു അ​യ്യ​പ്പ​നെ ചോ​ദ്യം​ചെ​യ്ത​തി​ൽ ​നി​ന്നാ​ണ്​ വി​വ​രം ല​ഭി​ച്ച​ത്. റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ഇ​യാ​ളെ വി​ശ​ദ​മാ​യി ചോ​ദ്യം​ചെ​യ്യാ​ൻ ക​സ്റ്റം​സ് പ്രി​വ​ന്റി​വ് വി​ഭാ​ഗം ക​സ്റ്റ​ഡി​യി​ൽ ആ​വ​ശ്യ​പ്പെ​ടും. ഷി​ബു അ​യ്യ​പ്പ​ൻ ബാ​ങ്കോ​ക്കും ഗ​ൾ​ഫും കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് ക​ട​ത്തി​ന്റെ മു​ഖ്യ​ക​ണ്ണി​യാ​ണെ​ന്ന്​ ക​സ്റ്റം​സ് പ്രി​വ​ന്റി​വ് വി​ഭാ​ഗ​ത്തി​ന് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചി​രു​ന്നു.

ഇ​തേ​ത്തു​ട​ർ​ന്ന് ഇ​യാ​ളു​ടെ യാ​ത്രാ​വി​വ​ര​ങ്ങ​ൾ സം​ബ​ന്ധി​ച്ചും സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ സം​ബ​ന്ധി​ച്ചും പ്ര​ത്യേ​ക അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. സ്ക്രീ​നി​ങ്ങി​ൽ തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത​വി​ധം പ​ല​ഹാ​ര​പ്പൊ​തി​ക​ൾ​ക്കി​ട​യി​ൽ അ​തി​വി​ദ​ഗ്ധ​മാ​യാ​ണ് ക​ഞ്ചാ​വ് ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് കേ​ര​ള​ത്തി​ലെ​ത്തി​ച്ച്​ പ്രാ​ദേ​ശി​ക​മാ​യി ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന ക​ഞ്ചാ​വു​മാ​യി കൂ​ട്ടി​ക​ല​ർ​ത്തി​യാ​ണ് യു.​എ.​ഇ, ഷാ​ർ​ജ, കു​വൈ​ത്ത് തു​ട​ങ്ങി​യ​വി​ട​ങ്ങ​ളി​ലേ​ക്ക് അ​യ​ക്കു​ന്ന​ത്. അ​വി​ട​ത്തെ ചി​ല മ​ല​യാ​ളി​ക​ളാ​ണ് ഇ​വ​യു​ടെ കൈ​മാ​റ്റ​ത്തി​ന് ഇ​ട​നി​ല​ക്കാ​രാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭർതൃവീട്ടിലെ പീഡനം സഹിക്കാനാകാതെ യുവതി ജീവനൊടുക്കി

0
ന്യൂഡൽഹി : ഭർതൃവീട്ടിൽ മാനസികവും ശാരീരികവുമായ പീഡനങ്ങൾ സഹിക്കാനാകാതെ യുവതി ആത്മഹത്യ...

അയോധ്യ രാമക്ഷേത്ര കൊള്ള : ഹർജി അടിയന്തരമായി പരിഗണിക്കാൻ വിസമ്മതിച്ച്‌ സുപ്രിം കോടതി

0
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനയുമായി ബന്ധപ്പെട്ട ഫണ്ട് വെട്ടിപ്പിലും കൊള്ളയിലും സിബിഐ...

ലോറിയുടെ ഹോൺ ശബ്ദം കേട്ടതോടെ ബൈക്കിന്‍റെ നിയന്ത്രണം വിട്ടു ; യുവാവിന് ദാരുണാന്ത്യം

0
കൊല്ലം: ജില്ലയിൽ ടിപ്പറുകളുടെ മരണപ്പാച്ചിലിൽ പൊലിഞ്ഞു തീരുന്ന ജീവനുകൾക്ക് അറുതിയില്ല. പത്തനാപുരം...

വൃത്തിഹീന സാഹചര്യം ഒഴിവാക്കാൻ തട്ടുകടകൾക്ക് ഏകീകൃത മാതൃക ; കടകൾക്ക് പ്രത്യേക മേഖല നിശ്ചയിക്കാൻ...

0
തിരുവനന്തപുരം : വഴിയോരത്തെ തട്ടുകടകളിലെ വൃത്തിഹീനമായ അന്തരീക്ഷത്തിന് അറുതി വരുത്താൻ ലക്ഷ്യമിട്ട്...