ഉറക്കെ പാട്ടുവെച്ചതിനെ ചൊല്ലി തർക്കം ; അച്ഛനും മകനും കുത്തേറ്റ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ: ഉറക്കെ പാട്ടുവെച്ചതിനെച്ചൊല്ലിയുണ്ടായ കുടുംബതർക്കത്തിനൊടുവിൽ പിതാവും മകനും കുത്തേറ്റ് മരിച്ചു. മുംബൈ വിഖ്രോളി വെസ്റ്റിൽ ഇന്ന് പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. രാഹുൽ നഗർ സ്വദേശിയായ സുനിൽ വിശ്വകർമ്മ (40), മകൻ ശ്ലോക് വിശ്വകർമ്മ (14) എന്നിവരെയാണ് ക്രൂരമായി കുടുംബാം​ഗങ്ങൾ കൊലപ്പെടുത്തിയത്. സുനിൽ വിശ്വകർമ്മയുടെ ഭാര്യ അഞ്ചു വിശ്വകർമ്മ, ഇളയമകൻ വിവാൻ വിശ്വകർമ്മ എന്നിവർക്കും ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ ഇവരുടെ കുടുംബാംഗങ്ങളായ സുരേന്ദ്ര വിശ്വകർമ്മ, സൂരജ് വിശ്വകർമ്മ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ കൂടുതൽ ചോദ്യം ചെയ്തു വരികയാണ്. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന പൂർത്തിയാക്കി. പാട്ടിന്റെ ശബ്ദം കൂട്ടിയതിനെത്തുടർന്ന് കുടുംബാംഗങ്ങൾ തമ്മിൽ ആരംഭിച്ച വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

ശബ്ദം കൂട്ടിയത് സുനിൽ വിശ്വകർമ്മയും മകൻ ശ്ലോക് വിശ്വകർമ്മയും ചോ​ദ്യം ചെയ്തതോടെ സുരേന്ദ്ര വിശ്വകർമ്മ, സൂരജ് വിശ്വകർമ്മ എന്നിവർ കത്തി ഉപയോ​ഗിച്ച് ക്രൂരമായി കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഇവരെ പിടിച്ചു മാറ്റാൻ ശ്രമിക്കവെ ഭാര്യ അഞ്ചു വിശ്വകർമ്മ, ഇളയമകൻ വിവാൻ വിശ്വകർമ്മ എന്നിവർക്കും ​ഗുരുതര പരിക്കേൽക്കുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് പോലീസ് അറിയിച്ചു. 2025 ജനുവരി 1ന് പുതുവത്സരാഘോഷത്തിനിടെ സമാന സംഭവം ഡൽഹിയിലെ രോഹിണിയിലും നടന്നിരുന്നു. ഉച്ചത്തിൽ പാട്ടുവെച്ചത് ചോദ്യം ചെയ്തതിന് 40കാരനായ ധർമ്മേന്ദർ എന്നയാളെ അയൽവാസികളായ രണ്ടുപേർ ചേർന്ന് അന്ന് തല്ലിക്കൊല്ലുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരള സർവകലാശാലയിൽ വന്ദേമാതരം ആലപിച്ചതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ നടത്തിയ മാർച്ചിനിടെ സംഘർഷം

0
തിരുവനന്തപുരം: കേരള സർവകലാശാലയിൽ ദേശീയ കായിക ദിനാചരണത്തിന്റെ ഭാഗമായി വന്ദേമാതരം ആലപിച്ചതിൽ...

കുറ്റ്യാടിയിൽ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം ; 30 പേർക്ക് പരിക്ക്

0
കോഴിക്കോട്: കുറ്റ്യാടി നരിക്കൂട്ടും ചാലിൽ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ...

മലപ്പുറത്ത് മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ ഇതരസംസ്ഥാന തൊഴിലാളിയെ താഴെയിറക്കി

0
മലപ്പുറം: മലപ്പുറത്ത് മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ ഇതരസംസ്ഥാന തൊഴിലാളിയെ...

ആർ എസ് എസിന് വേണ്ടി അടിമപ്പണിയെടുക്കുന്ന സംഘിയാണ് റോജി എം ജോണെന്ന് പി എസ്...

0
തിരുവനന്തപുരം: ആർ എസ് എസിന് വേണ്ടി അടിമപ്പണിയെടുക്കുന്ന സംഘിയാണ് റോജി എം...