ന്യൂഡൽഹി :ഫ്‌ളാറ്റിൽ കമിതാക്കളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പെൺകുട്ടി അവിവാഹിതയാണ്. യുവാവ് വിവാഹിതനും ഒന്നര വയസ്സുള്ള കുട്ടിയുമുണ്ട്. ഇവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകി. ഉത്തർപ്രദേശ് സ്വദേശികളായ അർജു, മോഹൻ സിംഗ് എന്നിവരാണ് മരിച്ചത്. കാൺപൂരിലുള്ള ഫ്‌ളാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.
പങ്കി പോലീസ് സ്‌റ്റേഷൻ പരിധിയിൽ നിന്നും ഞായറാഴ്ചയാണ് ഇരുവരുതേയും മൃതദേഹം കണ്ടെടുക്കുന്നത്. ഇരുവരും തമ്മിൽ വർഷങ്ങളായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. ബിഎസ്സി വിദ്യാർത്ഥിയാണ് അർജു. ഇരുവരും വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും വീട്ടുകാർ എതിർത്തതോടെ അത് നടന്നില്ല. പിന്നാലെയാകാം ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറയുന്നു. പെൺകുട്ടിയുടെ നെറ്റിയിൽ സിന്ദൂരം ഉണ്ടായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
മോഹൻ വിവാഹിതനായിരുന്നു. മൂന്ന് വർഷം മുൻപാണ് മോഹന്റെ വീട്ടുകാർ അവന്റെ വിവാഹം നടത്തുന്നത്. വിവാഹശേഷം മോഹൻ അർജുവിനെ മറക്കുമെന്ന് വീട്ടുകാർ കരുതി. വിവാഹശേഷം മോഹൻ ഒരു കുട്ടിയുടെ പിതാവായി. എന്നിരുന്നാലും ഇത് മോഹനും അർജുവിനും തമ്മിൽ ബന്ധം തുടർന്നു. ഇതറിഞ്ഞ മോഹന്റെ ഭാര്യ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. അർജുവുമായുള്ള ബന്ധത്തെ ചൊല്ലി ഇരുവരും തർക്കത്തിലായിരുന്നു.
മോഹനോട് വഴക്കിട്ട് ഒന്നര വർഷം മുമ്പാണ് ഭാര്യ കുട്ടിയുമായി മാതൃവീട്ടിൽ പോകുന്നത്. അതിന് ശേഷമാണ് മോഹന്റെയും അർജുവിന്റെയും കൂടിക്കാഴ്ചകൾ കൂടാൻ തുടങ്ങിയത്. വീട്ടുകാരുടെ നിയന്ത്രണത്തിൽ വിഷമിച്ച മോഹൻ വീട് വിട്ടിറങ്ങി. പങ്കി പ്രദേശത്ത് തന്നെ വാടകയ്ക്ക് ഫ്‌ളാറ്റ് എടുത്തിരുന്നു. അർജു ഈ ഫ്‌ലാറ്റിൽ വരാനും പോകാനും തുടങ്ങി. ഇതിനിടെ അർജുവിന്റെ വിവാഹം വീട്ടിൽ നിശ്ചയിച്ചു. ഫെബ്രുവരി 26ന് വിവാഹ നിശ്ചയം നടക്കാനിരുന്നത്.
വിവാഹത്തിനുള്ള ഒരുക്കങ്ങൾ അർജുവിന്റെ വീട്ടിൽ നടന്നിരുന്നുവെങ്കിലും മോഹനെ ഒരു തരത്തിലും മറക്കാൻ അർജു തയ്യാറായിരുന്നില്ല. അതുകൊണ്ടാണ് ഫെബ്രുവരി 16ന് അമ്മാവന്റെ വീട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ട് അർജു മോഹൻ സിംഗിന്റെ ഫ്ളാറ്റിൽ എത്തിയത്.