നവ്യാ നായരെ ട്രോളി എന്‍ എസ് മാധവന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് നവ്യ നായര്‍. കഴിഞ്ഞദിവസം ഇവര്‍ നടത്തിയ ഒരു പരാമര്‍ശം വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. പണ്ടത്തെ കാലത്തെ സന്യാസിമാര്‍ അവരുടെ ആന്തരിക അവയവങ്ങള്‍ പുറത്തെടുത്ത് കഴുകി വൃത്തിയാക്കി തിരികെ വെക്കുമായിരുന്നു എന്നാണ് നവ്യാനായര്‍ പറഞ്ഞത്.

ഒരു ടെലിവിഷന്‍ പരിപാടിക്ക് ഇടയില്‍ ആയിരുന്നു നവ്യാനായര്‍ ഈ പരാമര്‍ശം നടത്തിയത്. ഇത് വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായി മാറിയിരുന്നു. അതേസമയം മുകേഷ് കൂടി പങ്കെടുത്ത ഒരു പരിപാടിയില്‍ വെച്ചാണ് നവ്യാനായര്‍ ഈ പരാമര്‍ശം നടത്തിയത്. ഉടന്‍തന്നെ മുകേഷ് ഇതിനുള്ള മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതിനെക്കുറിച്ച്‌ താന്‍ കേട്ടിട്ടേയുള്ളൂ എന്നും സത്യാവസ്ഥ എന്താണെന്ന് അറിയില്ല എന്നും നവ്യാനായര്‍ പറഞ്ഞപ്പോള്‍ ആയിരുന്നു മുകേഷ് ഇങ്ങനെ പറഞ്ഞത്. ഉവ്വ് ഉവ്വ് സത്യമാണ്. ഞാന്‍ കണ്ടിട്ടുണ്ട്. ഒരിക്കല്‍ സെക്കന്‍ഡ് ഷോ കഴിഞ്ഞു വരുന്ന വഴിക്ക് രാത്രി കൊല്ലത്ത് വെച്ച്‌ കണ്ടിട്ടുണ്ട്. ഇതായിരുന്നു മുകേഷ് നല്‍കിയ മറുപടി.

ഇപ്പോള്‍ ഈ വിഷയത്തില്‍ എന്‍എസ് മാധവന്‍ അദ്ദേഹത്തിന്‍റെ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. സമൂഹമാധ്യമങ്ങള്‍ വഴിയാണ് ഇദ്ദേഹം ഈ പ്രതികരണം നടത്തിയിരിക്കുന്നത്. ഒരു സന്യാസി ചോദിക്കുന്നു എന്‍റെ കിഡ്‌നി തെളങ്ങന കണ്ടാ, അപ്പോള്‍ മറ്റൊരു സന്യാസി അതൊക്കെ എന്ത്, എന്റെ ലിവര്‍ നോക്കിക്കോ എന്നും പറയുന്നതായാണ് എന്‍എസ് മാധവന്‍ ഹാസ്യ രൂപേണ പറഞ്ഞിരിക്കുന്നത്.

നിരവധി ആളുകള്‍ ആണ് ഇപ്പോള്‍ ഇദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. നിങ്ങളാണ് യഥാര്‍ത്ഥ സാംസ്കാരിക നായകന്‍ എന്നാണ് എന്‍ എസ് മാധവനോട് ഇപ്പോള്‍ മലയാളികള്‍ പറയുന്നത്. അതേസമയം ഇനിയെങ്കിലും ഇതുപോലെയുള്ള മണ്ടത്തരങ്ങള്‍ പറയരുത് എന്നാണ് നവ്യ നായര്‍ ആരാധകര്‍ ഇപ്പോള്‍ ഇവരോട് പറയുന്നത്. ആരാധകര്‍ മാത്രമല്ല സാധാരണ സിനിമ പ്രേക്ഷകരും ഇപ്പോള്‍ ഇവരോട് പറയുന്നത് ഇങ്ങനെയാണ്. കഴിഞ്ഞ വര്‍ഷമായിരുന്നു ഒരുത്തി എന്ന സിനിമ ഇറങ്ങുന്നതും അതിലൂടെ നവ്യ നായര്‍ ഒരു മികച്ച ഇമേജ് ഉണ്ടാക്കിയെടുക്കുന്നതും. ഇതുപോലെയുള്ള പരാമര്‍ശങ്ങള്‍ ആ ഇമേജിനെ തകര്‍ക്കുവാന്‍ വേണ്ടി മാത്രമേ ഉപകരിക്കുകയുള്ളൂ എന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഊബര്‍ ഒഴികെയുള്ള ഓൺലൈൻ ടാക്സികൾ സർവീസ് പുനരാരംഭിക്കും; സമരം പിൻവലിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഊബര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു....

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്; പി.എസ്. പ്രശാന്തും അജികുമാറും ഗൂഢാലോചനയിൽ പങ്കാളികളെന്ന് എസ്‌ഐടി റിമാൻഡ് റിപ്പോർട്ട്

0
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ പി എസ് പ്രശാന്തും അജികുമാറും ഗൂഢാലോചനകളില്‍...

സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തുന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് സിപിഎം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് സംസ്ഥാന...

ഗുജറാത്തിൽ നിർത്താതെ 16 മണിക്കൂർ..! പെയ്തത് 1100 മില്ലീമീറ്റർ മഴ; അൻപതോളം കാറുകൾ വെള്ളത്തിൽ...

0
ഗുജറാത്ത്: വൽസദിൽ പെയ്ത കനത്ത മഴയിൽ അൻപതോളം കാറുകൾ വെള്ളക്കെട്ടിൽ മുങ്ങിയ...