Thursday, April 17, 2025 6:00 pm

ഇത്രത്തോളം പ്രതീക്ഷിച്ചില്ല ; മാഞ്ചസ്റ്ററില്‍ ലഭിച്ച സ്വീകരണത്തെ കുറിച്ച് ക്രിസ്റ്റ്യാനോ

For full experience, Download our mobile application:
Get it on Google Play

മാഞ്ചസ്റ്റര്‍ : ഗംഭീരമായിരുന്നു മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്കുള്ള ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ രണ്ടാം വരവ്. 12 വര്‍ഷത്തിന് ശേഷം ഓള്‍ഡ് ട്രാഫോഡില്‍ പന്തുതട്ടിയപ്പോള്‍ രണ്ട് ഗോളുമായി താരം കളം നിറഞ്ഞു. പോര്‍ച്ചുഗീസ് താരത്തിന്റെ ഇരട്ടഗോള്‍ ബലത്തില്‍ യുനൈറ്റഡ് ഒന്നിനെതിരെ നാല് ഗോളിന് ന്യൂകാസില്‍ യുനൈറ്റഡിനെ തകര്‍ത്തു.

36-ാകരനായ ക്രിസ്റ്റിയാനോ ആദ്യ ഇലവനില്‍ ഇടംപിടിച്ചപ്പോള്‍ തന്നെ ഓള്‍ഡ് ട്രാഫോഡ് ആവേശത്തിലായി. രണ്ടാം വരവില്‍ ആരാധകര്‍ നല്‍കിയ വരവേല്‍പ്പ് അവിസ്മരണീയമായിരുന്നു. അതിനെ കുറിച്ച് സംസാരിക്കുകയാണ് ക്രിസ്റ്റ്യാനോ. ഇത്രത്തോളം പ്രതീക്ഷിച്ചില്ലെന്നാണ് താരം പറയുന്നത്.

”രണ്ടാം വരവില്‍ ഞാന്‍ ഏറെ അസ്വസ്ഥനായിരുന്നു. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനൊപ്പം കളിക്കാനും ജയിക്കാനുമാണ് ഞാന്‍ വന്നിരിക്കുന്നത്. എനിക്ക് ലഭിച്ച സ്വീകരണം അവിശ്വസനീയമായിരുന്നു. മത്സരത്തിലുടനീളം എന്റെ പേര് വിളിച്ചുകൊണ്ടിരിക്കുമെന്ന് ഞാന്‍ കരുതിയത് പോലുമില്ല.” ക്രിസ്റ്റിയാനോ വ്യക്തമാക്കി.

ആദ്യപകുതിയുടെ ഇഞ്ചുറി സമയത്താണ് ക്രിസ്റ്റിയാനോ ഗോള്‍ നേടിയത്. 62-ാം മിനിറ്റില്‍ രണ്ടാം ഗോളും ക്രിസ്റ്റിയാനോ കണ്ടെത്തി. രണ്ട് ഗോള്‍ നേടിയതോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായുള്ള റൊണാള്‍ഡോയുടെ ഗോള്‍ നേട്ടം 120 ആയി. 2003 മുതല്‍ 2009വരെ യുനൈറ്റഡ് താരമായിരുന്ന റൊണാള്‍ഡോ. പിന്നീട് റയല്‍ മാഡ്രിഡിലും യുവന്റസിലും കളിച്ച ശേഷമാണ് ക്രിസ്റ്റ്യാനോ മാഞ്ചസ്റ്ററിലെത്തുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഷൈന്‍ ടോം ചോക്കോ ഹോട്ടലിൽ നിന്ന് ഇറങ്ങി ഓടിയതില്‍ പോലീസ് വിശദീകരണം തേടും

0
കൊച്ചി: പരിശോധനയ്ക്കിടെ കൊച്ചിയിലെ ഹോട്ടലില്‍നിന്ന് ഓടിരക്ഷപ്പെട്ട നടൻ ഷൈന്‍ ടോം ചോക്കോക്കെതിരെ...

യുപിയിൽ 58 ഏക്കർ വഖഫ് ഭൂമി പിടിച്ചെടുത്ത് യോഗി സർക്കാർ

0
യുപി: യുപിയിൽ വഖഫ് ഭൂമി പിടിച്ചെടുത്ത് യോഗി സർക്കാർ. കൗശാമ്പി ജില്ലയിലെ...

കൈ ചൂണ്ടി സംസാരിച്ചെന്ന് ആരോപിച്ച് സിഐടിയു പ്രാദേശിക നേതാവിനെ സംഘടനയിൽ നിന്ന് പുറത്താക്കിയതായി ആരോപണം

0
വടകര: ജില്ലാ സെക്രട്ടറിയോട് കൈ ചൂണ്ടി സംസാരിച്ചെന്ന് ആരോപിച്ച് സിഐടിയു പ്രാദേശിക...

സർക്കാർ ഹൈക്കോടതിയെ ബോധപൂർവ്വം തെറ്റിദ്ധരിപ്പിച്ചു ; ആശ വർക്കർമാർ

0
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ ആശ വർക്കർമാർ. വേതനം സംബന്ധിച്ച് പഠിക്കാൻ കമ്മിറ്റിയെ...