ഓണ്‍ലൈന്‍ പഠനത്തിന് കരുതിയ ഫോണുകള്‍ സ്‌കൂളില്‍നിന്ന് കവര്‍ന്നു ; യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

വിദ്യാനഗർ : കുട്ടികളുടെ ഓൺലൈൻ പഠനത്തിനായി പൂർവവിദ്യാർഥികൾ സ്കൂളിന് കൈമാറിയ മൊബൈൽ ഫോണുകൾ കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ. പെരിയ ആയമ്പാറയിലെ ഹബീബ് റഹ്മാനെ(27)യാണ് വിദ്യാനഗർ ഇൻസ്പെക്ടർ വി.വി.മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടിച്ചത്.

ചെർക്കള സെൻട്രൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് വാതിലിന്റെ പൂട്ട് തകർത്ത് കഴിഞ്ഞ ജൂലായിലാണ് ഏഴ് സ്മാർട്ട് ഫോണുകൾ കവർന്നത്. ഫോണുകൾ മംഗളൂരുവിലെയും പരിസരങ്ങളിലെയും കടകളിലൂടെ വില്പന നടത്തി.

അഞ്ചെണ്ണം പോലീസ് കണ്ടെത്തി. കാസർകോട്, എറണാകുളം, കോഴിക്കോട് ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിലായി നിരവധി വീട് കവർച്ച കേസുകളിൽ പ്രതിയാണ് ഹബീബ് റഹ്മാനെന്ന് വി.വി.മനോജ് പറഞ്ഞു. വിദ്യാനഗർ എസ്.ഐ. കെ.പ്രശാന്ത്, എ.എസ്.ഐ. രഘുനാഥൻ, സിവിൽ പോലീസ് ഓഫീസർമാരായ നിഷാന്ത്, സിയാദ്, സലാം തുടങ്ങിയവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...