വീടിനകത്തെ ക്ലോസറ്റിൽ പെരുമ്പാമ്പ്, അഞ്ച് മണിക്കൂർ നേരം മുൾമുനയിൽ – ഒടുവിൽ പുറത്തെടുത്ത് വനംവകുപ്പ്

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : കണ്ണൂരിലെ എരട്ടേങ്ങലിൽ വീട്ടിനകത്തെ ശുചിമുറിയിലെ ക്ലോസറ്റിൽ പെരുമ്പാമ്പ്. അടുക്കളയിലെ വർക്ക് ഏരിയയിലാണ് ആദ്യം പാമ്പിനെ കണ്ടത്. അവിടെ നിന്ന് പാമ്പ് ശുചിമുറിയിലേക്ക് കയറുകയായിരുന്നു. സംഭവം അറിഞ്ഞതോടെ വീട്ടുകാരും നാട്ടുകാരും പരിഭ്രാന്തിയിലായി.

വീട്ടുകാർ ഉടനെ വനംവകുപ്പ് റെസ്ക്യൂ ടീമിനെ വിവരമറിയിച്ചു. റെസ്ക്യൂ ടീം അംഗമായ ഷിജി അഞ്ച് മണിക്കൂറോളം നടത്തിയ ശ്രമങ്ങൾക്കൊടുവിലാണ് പാമ്പിനെ പിടികൂടിയത്. ക്ലോസറ്റിൽ നിന്ന് ഡ്രെയ്ൻ പൈപ്പിനുള്ളിലേക്ക് ഇറങ്ങിയ പാമ്പിനെ, മാൻ ഗഹോൾ തുറന്ന് അതിലൂടെ ഹോസ് പൈപ്പ് ഉപയോഗിച്ച് വെള്ളമടിച്ച് തിരിച്ച് ക്ലോസറ്റിലേക്ക് എത്തിച്ച് അവിടെ നിന്നാണ് പുറത്തെടുത്തത്.

പിടികൂടിയ പാമ്പിനെ പിന്നീട് കണ്ണവം വനംമേഖലയിലേക്ക് തുറന്നു വിടുകയും ചെയ്തു. ഒരു മാസത്തിനിടെ മാലൂർ പഞ്ചായത്തിൽ നിന്ന് വനംവകുപ്പ് 10ഓളം പാമ്പുകളെയാണ് പിടികൂടി കണ്ണവം വനമേഖലയിലേക്ക് തുറന്നുവിട്ടത്. പാമ്പുകൾ ഈ പ്രദേശത്തെ വീടുകളിലെ കോഴിക്കൂടുകളിൽ നിന്ന് കോഴികളെ പിടികൂടി കൊന്നിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....