പ്രമേഹത്തിനും ഹൃദ്രോഗത്തിനും ഉള്‍പ്പെടെയുള്ള 41 മരുന്നുകളുടെ വില കുറച്ചു

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: പ്രമേഹം, ഹൃദ്രോഗം, കരൾ രോഗങ്ങൾ തുടങ്ങിയ രോഗങ്ങളെ ചികിത്സിക്കാൻ ഉപയോഗിക്കുന്ന 41 മരുന്നുകളുടെയും ആറ് ഫോർമുലേഷനുകളുടെയും വില കുറച്ചു. പ്രമേഹം, ശരീരവേദന, ഹൃദയ സംബന്ധമായ അസുഖങ്ങൾ, കരൾ പ്രശ്നങ്ങൾ എന്നിവക്കുള്ള മരുന്നുകള്‍, ആൻ്റാസിഡുകൾ, അണുബാധകൾ, അലർജികൾ എന്നിവയ്ക്കുള്ള മരുന്നുകൾ, മൾട്ടിവിറ്റാമിനുകൾ, ആന്‍റിബയോട്ടിക്കുകൾ എന്നിവയുടെ വില കുറച്ചതായി ഫാർമസ്യൂട്ടിക്കൽ, നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി (എൻപിപിഎ) പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.

വിവിധ മരുന്നുകളുടെ വില കുറച്ച വിവരം ഡീലർമാർക്കും സ്റ്റോക്കിസ്റ്റുകൾക്കും ഉടൻ പ്രാബല്യത്തിൽ എത്തിക്കാൻ ഫാർമ കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. എൻപിപിഎയുടെ 143-ാം യോഗത്തിലാണ് അവശ്യമരുന്നുകളുടെ വില കുറയ്ക്കാന്‍ തീരുമാനിച്ചത്. ലോകത്ത് ഏറ്റവും കൂടുതല്‍ പ്രമേഹരോഗികളുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. വില കുറയുന്നതോടെ 10 കോടിയിലധികം പ്രമേഹ രോഗികള്‍ക്കാണ് പ്രയോജനം ലഭിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇൻസ്റ്റഗ്രാമിൽ ലൈവ് പങ്കുവെച്ച ശേഷം പുഴയിൽ ചാടി ; യുവാവിന് ദാരുണാന്ത്യം

0
കൊച്ചി: കൊച്ചി മഞ്ഞുമ്മലിൽ പുഴയിൽ ചാടി യുവാവ് മരിച്ചു. കളമശ്ശേരി...

സവർക്കർ വിവാദം ; സസ്പെൻഷൻ റദ്ദാക്കണം, അധ്യാപകൻ ഹൈക്കോടതിയിൽ

0
കൊച്ചി : ഫ്രീഡം ക്വിസിലെ സവർക്കർ വിവാദത്തിൽ സസ്പെൻഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്...

പൈലറ്റിന്റെ കഞ്ചാവ് ഉപയോഗം ; എയർ ഇന്ത്യയ്ക്ക് കർശന മുന്നറിയിപ്പുമായി കേന്ദ്രം

0
ന്യൂഡൽഹി : ഫുക്കറ്റിൽനിന്ന് ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റ്...

റാന്നി മാടത്തുംപടിയിൽ ചരക്കുലോറി കെട്ടിടത്തിലേക്ക് ഇടിച്ചുകയറി : വൻ നാശനഷ്ടം

0
​റാന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ റാന്നി മടത്തുംപടി...