കാലടി : ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ജ്ഞാതൃലക്ഷണവിമർശം എന്ന വിഷയത്തിൽ ദ്വിദിന ദേശീയസംവാദം ആരംഭിച്ചു. ഇന്ത്യൻ കൗൺസിൽ ഓഫ് ഫിലോസഫിക്കൽ റിസർച്ച്, കേന്ദ്രീയ സംസ്കൃത സർവകലാശാല എന്നിവയുടെ സഹകരണത്തോടെ ശ്രീശങ്കരാചാര്യസംസ്കൃത സർവ്വകലാശാലയിലെ ഇന്റർനാഷണൽ സ്കൂൾ ഫോർ ശ്രീശങ്കരാചാര്യ സ്റ്റഡീസാണ് സംവാദം സംഘടിപ്പിച്ചിരിക്കുന്നത്. അദ്വൈതം, വിശിഷ്ടാദ്വൈതം, ദ്വൈതം എന്നീ ദർശനങ്ങളെ അടിസ്ഥാനമാക്കിയാണ് ജ്ഞാനശാസ്ത്ര പരമായ സംവാദം നടക്കുന്നത്. ഇന്ത്യൻ കൗൺസിൽ ഫോർ ഫിലോസഫിക്കൽ റിസർച്ച് മെമ്പർ സെക്രട്ടറി പ്രൊഫ. സച്ചിദാനന്ദ മിശ്ര സംവാദസദസ്സ് ഉദ്ഘാടനം ചെയ്തു.
പ്രൊഫ. അരിന്ദം ചക്രവത്തി മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി അധ്യക്ഷയായിരുന്നു. ശ്രീശങ്കരാചാര്യ അന്താരാഷ്ട്ര പഠനകേന്ദ്രം ഡയറക്ടർ പ്രൊഫ. ശ്രീകല എം. നായർ, ഡോ. പി സി മുരളിമാധവൻ, പ്രൊഫ. സംഗമേശൻ കെ.എം. എന്നിവർ പ്രസംഗിച്ചു. പ്രൊഫ. മണി ദ്രാവിഡ് ശാസ്ത്രി, പ്രൊഫ. രാമകൃഷ്ണ ഭട്ട്, പ്രൊഫ. നാഗസമ്പിഗെ, പ്രൊഫ. കെ. ഇ. ദേവനാഥൻ, പ്രൊഫ. കെ. ഇ. മധുസുദനൻ, പ്രൊഫ. വി. വാസുദേവൻ, ഡോ. കെ. എസ്. മഹേശ്വരൻ, ഡോ. പുഷ്കർ ദേവ പൂജാരി, ഡോ.ടി.കെ. ഹരസിംഹൻ, ഡോ. ഗുരുരാജ കുൽക്കരേ, ഡോ. ദേവനാഥഘനാചാര്യ, ഡോ. ഗോപാല ദേശികൻ, വാസുദേവ ആചാര്യ സത്തിഗരി, ശ്രീനിവാസആചാര്യ, കാർത്തിക് ശർമ എന്നിവർ സംവാദങ്ങളിൽ പങ്കെടുത്ത് പ്രബന്ധങ്ങൾ അവതരിപ്പിച്ചു.