സംസ്കൃതസർവ്വകലാശാലയിൽ ജ്ഞാതൃലക്ഷണവിമർശം ; ദ്വിദിന ദേശീയസംവാദം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കാലടി : ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ജ്ഞാതൃലക്ഷണവിമർശം എന്ന വിഷയത്തിൽ ദ്വിദിന ദേശീയസംവാദം ആരംഭിച്ചു. ഇന്ത്യൻ കൗൺസിൽ ഓഫ് ഫിലോസഫിക്കൽ റിസർച്ച്, കേന്ദ്രീയ സംസ്കൃത സർവകലാശാല എന്നിവയുടെ സഹകരണത്തോടെ ശ്രീശങ്കരാചാര്യസംസ്കൃത സർ‍വ്വകലാശാലയിലെ ഇന്റർനാഷണൽ സ്കൂൾ ഫോർ ശ്രീശങ്കരാചാര്യ സ്റ്റഡീസാണ് സംവാദം സംഘടിപ്പിച്ചിരിക്കുന്നത്. അദ്വൈതം, വിശിഷ്ടാദ്വൈതം, ദ്വൈതം എന്നീ ദർശനങ്ങളെ അടിസ്ഥാനമാക്കിയാണ് ജ്ഞാനശാസ്ത്ര പരമായ സംവാദം നടക്കുന്നത്. ഇന്ത്യൻ കൗൺസിൽ ഫോർ ഫിലോസഫിക്കൽ റിസർച്ച് മെമ്പർ സെക്രട്ടറി പ്രൊഫ. സച്ചിദാനന്ദ മിശ്ര സംവാദസദസ്സ് ഉദ്ഘാടനം ചെയ്തു.

പ്രൊഫ. അരിന്ദം ചക്രവ‍ത്തി മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി അധ്യക്ഷയായിരുന്നു. ശ്രീശങ്കരാചാര്യ അന്താരാഷ്ട്ര പഠനകേന്ദ്രം ഡയറക്ടർ പ്രൊഫ. ശ്രീകല എം. നായർ, ഡോ. പി സി മുരളിമാധവൻ, പ്രൊഫ. സംഗമേശൻ കെ.എം. എന്നിവർ പ്രസംഗിച്ചു. പ്രൊഫ. മണി ദ്രാവിഡ് ശാസ്ത്രി, പ്രൊഫ. രാമകൃഷ്ണ ഭട്ട്, പ്രൊഫ. നാഗസമ്പിഗെ, പ്രൊഫ. കെ. ഇ. ദേവനാഥൻ, പ്രൊഫ. കെ. ഇ. മധുസുദനൻ, പ്രൊഫ. വി. വാസുദേവൻ, ഡോ. കെ. എസ്. മഹേശ്വരൻ, ഡോ. പുഷ്കർ ദേവ പൂജാരി, ഡോ.ടി.കെ. ഹരസിംഹൻ, ഡോ. ഗുരുരാജ കുൽക്കരേ, ഡോ. ദേവനാഥഘനാചാര്യ, ഡോ. ഗോപാല ദേശികൻ, വാസുദേവ ആചാര്യ സത്തിഗരി, ശ്രീനിവാസആചാര്യ, കാർത്തിക് ശർമ എന്നിവർ സംവാദങ്ങളിൽ പങ്കെടുത്ത് പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പരീക്ഷ ഹാളിൽ ഫോൺ ഉപയോഗിച്ച് കോപ്പിയടി ; കെഎസ്ഇബി താൽക്കാലിക ജീവനക്കാരൻ അറസ്റ്റിൽ

0
കണ്ണൂർ: പരീക്ഷാഹാളിൽ ഫോൺ ഉപയോ​ഗിച്ച് കോപ്പിയടി. സംഭവത്തിൽ കെഎസ്ഇബി താൽക്കാലിക ജീവനക്കാരൻ...

ചിക്കൻ ചില്ലിക്കൊപ്പമുള്ള നാരങ്ങയിൽ നീര് കുറഞ്ഞുപോയെന്ന് ആരോപിച്ച് തർക്കം : ഹോട്ടലുടമയുടെ പല്ലടിച്ച് കൊഴിച്ചു

0
വടക്കാഞ്ചേരി: ചിക്കൻ ചില്ലിക്കൊപ്പമുള്ള നാരങ്ങയിൽ നീര് കുറഞ്ഞുപോയെന്ന് ആരോപിച്ച് യുവാക്കളുടെ മർദ്ദനം....

ഗൾഫ് കനത്ത ഭീതിയിൽ ; കുവൈത്തിൽ ആക്രമണവുമായി ഇറാൻ

0
കുവൈത്ത് സിറ്റി: വ്യോമാതിർത്തിയിലേക്ക് അതിക്രമിച്ചു കയറിയ ശത്രുക്കളുടെ മിസൈലുകളെ സൈന്യം നിലവിൽ...

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...