ഡല്‍ഹി : മോദിക്ക് രൂക്ഷ വിമര്‍ശനം പ്രതിസനധി മരികടക്കാന്‍ സഹായമല്ല വായിട്ടടിക്കാന്‍ മാത്രമാണ് മോദി ജീവിക്കുന്നത്. കൊവിഡ്-19 ബാധിതരുടെ എണ്ണം 200 കടന്ന് പെരുകുന്നതിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോടു നടത്തിയ പ്രസംഗം ഏറ്റുവാങ്ങിയത് കടുത്ത വിമര്‍ശനം. വായ്ത്താരിക്കപ്പുറം, ദുര്‍ബലരെയും സംസ്ഥാനങ്ങളെയും സാമ്പത്തികമായി സഹായിക്കേണ്ട ഘട്ടത്തില്‍ അത്തരം പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ല. മാന്ദ്യം കൂടുതലായി പിടിമുറുക്കുമ്പോള്‍, വിവിധ മേഖലകള്‍ക്ക് ഉത്തേജന പാക്കേജും ഇല്ല.
ആഗോള എണ്ണ വിലയിടിവിന്റെ പശ്ചാത്തലത്തില്‍ കൂട്ടിയ ഇന്ധന എക്സൈസ് തീരുവ വഴി കേന്ദ്രം ഉണ്ടാക്കുന്ന അധിക വരുമാനം 59,000 കോടി രൂപയാണ്. ഈ തുകയുടെ പാക്കേജ് പോലുമില്ല. സൗജന്യ റേഷന്‍, തൊഴിലുറപ്പു പദ്ധതി ദിനങ്ങള്‍ വര്‍ധിപ്പിക്കല്‍, ജന്‍ധന്‍ അക്കൗണ്ടിലേക്ക് പണം നല്കല്, ബിസിനസിന് സഹായം തുടങ്ങി ആശ്വാസ നടപടികള്‍ ഉണ്ടാകേണ്ട ഘട്ടമാണ്. ആശുപത്രികള്‍ കൂടുതല്‍ സജ്ജമാകാന്‍ ക്രമീകരണങ്ങള്‍ വേണം.
ദുര്‍ബല വിഭാഗങ്ങള്‍ക്ക് നേരിട്ട് പണം നല്‍കുന്നതടക്കം വിവിധ സഹായ പാക്കേജുകള്‍ പ്രഖ്യാപിച്ചുകൊണ്ടാണ് വിവിധ രാജ്യങ്ങള്‍ പ്രശ്നത്തെ അഭിമുഖീകരിച്ചത്. പക്ഷേ, ജനങ്ങളുടെ ചെലവില്‍ നടത്തുന്ന ജനതാ കര്‍ഫ്യൂവാണ് പ്രധാനമന്ത്രിയുടെ പ്രധാന പ്രഖ്യാപനം. അമേരിക്ക കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേക സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. ഒരു ട്രില്യന്‍ ഡോളറിന്റെ പാക്കേജിനും രൂപം നല്കി. 330 ബില്യന്‍ പൗണ്ടിന്റെ പാക്കേജിനാണ് യു.കെ രൂപം നല്‍കിയത്.
ജീവനക്കാര്‍ക്ക് പാക്കേജ്, നികുതിയിളവ് തുടങ്ങിയവ ഫ്രാന്‍സ്, സ്പെയിന് എന്നീ രാജ്യങ്ങള്‍ നല്‍കുന്നുണ്ട്. രാജ്യങ്ങളെ സഹായിക്കാന്‍ ലോകബാങ്കിന് 14 ബില്യന്‍ ഡോറിന്റെ പാക്കേജുണ്ട്. കൊച്ചു സംസ്ഥാനമായ കേരളം നേരിട്ടുള്ള സാമ്പത്തിക സഹായം അടക്കം വിവിധ നടപടികള്‍ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്.
വീടുകളില്‍നിന്ന് പുറത്തിറങ്ങാതിരിക്കുന്നതാണ് ഏറ്റവും നല്ല പ്രതിരോധമെന്നിരിക്കെ, ജനത കര്‍ഫ്യൂ സ്വാഗതം ചെയ്യപ്പെട്ടിട്ടുണ്ട്. ജനങ്ങളെ ഇതിനു പ്രേരിപ്പിക്കുന്നതിനപ്പുറം, വ്യക്തമായ സാമ്പത്തിക, ആരോഗ്യ, പ്രതിരോധ നടപടികളാണ് കേന്ദ്രസര്‍ക്കാരില്‍നിന്ന് ഉണ്ടാകേണ്ടത്. എന്നാല്‍, പ്രധാനമന്ത്രിയുടെ പ്രസംഗം അത്തരത്തില്‍ പ്രത്യാശയൊന്നും നല്‍കുന്നില്ല. ധനമന്ത്രിയുടെ നേതൃത്വത്തില്‍ പഠിക്കാന്‍ ദൗത്യസേന ഉണ്ടാക്കുന്നു എന്നതു മാത്രമാണ് ഈ വഴിക്കുള്ള പ്രഖ്യാപനം.
അതേസമയം, ദിവസങ്ങള്‍ കഴിയുന്തോറും രാജ്യത്തിന് എല്ലാ അര്‍ഥത്തിലും ചലനവേഗം കുറയുകയാണ്. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിച്ചു. ചെറുതും വലുതുമായി ബിസിനസുകാര്‍, ശമ്പളക്കാര്‍, കൂലിപ്പണിക്കാര്‍, കര്‍ഷകര്‍ തുടങ്ങി സമസ്ത മേഖലയെയും കൊവിഡ് മരവിപ്പിക്കുകയാണ്. ചുരുങ്ങിയത് മൂന്നു മാസത്തേക്ക് ഈ സ്ഥിതി തുടര്ന്നേക്കാമെന്നതാണ് നില.
ഈ സാഹചര്യത്തിലാണ് ആളുകള്‍ക്ക് ക്രയവിക്രയത്തിനു സാമ്പത്തിക സഹായം, ബിസിനസുകള്‍ക്ക് വായ്പ തുടങ്ങിയവ പ്രധാനമാകുന്നത്. എന്നാല്‍, ആ വഴിക്കൊന്നും കേന്ദ്രം ഇനിയും നീങ്ങിയിട്ടില്ല എന്നാണ് മോദിയുടെ പ്രസംഗം വ്യക്തമാക്കുന്നത്. കോവിഡ് നേരിടാന്‍ ഉപദേശം ഫ്രീ, സാമ്പത്തിക, ചികിത്സാ സഹായമില്ല എന്ന സ്ഥിതി.