രാമേശ്വരം: ചിക്കന്‍ സ്റ്റാളുകളില്‍ കാക്കയിറച്ചി വിറ്റ രണ്ട് പേര്‍ അറസ്റ്റില്‍. തമിഴ്‌നാട്ടിലെ രാമേശ്വരത്താണ് രണ്ട് പേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തത്. 150 ചത്ത കാക്കകളേയും ഇവരുടെ പക്കല്‍ നിന്ന് പിടികൂടിയിട്ടുണ്ട്. ക്ഷേത്രത്തില്‍ ബലിച്ചോര്‍ തിന്ന കാക്കകള്‍ കൂട്ടത്തോടെ ചത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. മദ്യം കലര്‍ത്തിയ ഭക്ഷണമാണ് കാക്കകളെ കൊല്ലാനായി നല്‍കിയത്. ഇങ്ങനെ ചത്ത കാക്കകളുടെ മാംസം കോഴിയിറച്ചിക്കൊപ്പം കലര്‍ത്തി വിറ്റുവരികയായിരുന്നു.
ചത്ത കാക്കകളുടെ മാംസം കോഴിയിറച്ചിക്കൊപ്പം കലര്‍ത്തി വിറ്റ രണ്ട് പേര്‍ അറസ്റ്റില്‍
RECENT NEWS
Advertisment