ഗാന്ധി രക്തസാക്ഷി ദിനത്തിൽ വടക്കാഞ്ചേരി കോൺ​ഗ്രസ് ഓഫീസിൽ കൂട്ടത്തല്ല്

For full experience, Download our mobile application:
Get it on Google Play

തൃശൂർ : വടക്കാഞ്ചേരിയില്‍ മഹാത്മ ഗാന്ധി രക്തസാക്ഷി ദിനത്തിൽ കോൺഗ്രസ് ഓഫീസിൽ നേതാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിലാണ് കൂട്ടത്തല്ലുണ്ടായത്. ബ്ലോക്ക് പ്രസിഡന്റ് ജയദീപും സംഘവും ഒരു ഭാഗത്തും മണ്ഡലം പ്രസിഡന്റ് ബിജു ഇസ്മയിലും സംഘവും മറുഭാഗത്തും തമ്മിലായിരുന്നു സംഘർഷം. ഗാന്ധിജിയുടെ ഛായാചിത്രവും നിലവിളക്കും വലിച്ചെറിയുകയും ഓഫീസിലെ കസേരകളും ജനല്‍ ചില്ലുകളും തല്ലിതകർക്കുകയും ചെയ്തു. ഗാന്ധി അനുസ്മരണ ചടങ്ങ് നേരത്തെ നടത്തണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗമെത്തിയതാണ് ഏറ്റുമുട്ടലിലെത്തിയത്.

നേരത്തെ മുതൽ മണ്ഡലം, ബ്ലോക്ക് ഭാരവാഹികൾ തമ്മിൽ പോരുള്ള സ്ഥലമായിരുന്നു വടക്കാഞ്ചേരി. സംഭവത്തിൽ കെ.പി.സി.സിക്കും ഡി.സി.സിക്കും പരാതി നല്‍കുമെന്ന് ബ്ലോക്ക് പ്രസിഡന്റ് പിജി ജയദീപ് പറഞ്ഞു. ജയദീപിന് നേരെ അസഭ്യം മുഴക്കുകയും ഭീഷണിപ്പെടുത്തിയതായും നഗരസഭാ കൗൺസിലർ ആസാദിനെ ആക്രമിച്ചുവെന്നും ജയദീപ് പക്ഷം പറയുന്നു. മണ്ഡലം പ്രസിഡന്റ് നിയമനവുമായി ബന്ധപ്പെട്ട് ഇവിടെ തർക്കം നിൽക്കുന്നുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഓഫീസിലെ കയ്യാങ്കളിയെന്നാണ് നേതാക്കൾ പറയുന്നത്. പ്രശ്നങ്ങൾ പരിഹരിക്കാൻ ഡി.സി.സി നേതൃത്വത്തിന്റെ ഇടപെടലില്ലാത്തതാണ് ഇപ്പോൾ കയ്യാങ്കളിയിലെത്തിയതെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം
ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പശ്ചിമേഷ്യൻ സംഘർഷം : ഹോർമുസിലൂടെ പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത് ; ...

0
ന്യൂഡൽഹി : പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സുരക്ഷാ ഭീഷണികൾ കണക്കിലെടുത്ത്, സംഘർഷഭരിതമായ ഹോർമുസ്...

മുഖ്യമന്ത്രിക്കെതിരെ കെപിസിസി വക്താവ്

0
തൃശൂർ: മുഖ്യമന്ത്രി വി ഡി സതീശനെതിരെ കെപിസിസി വക്താവ് അഡ്വ....

വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബത്തെ കണ്ടെത്തി

0
പാലക്കാട്: വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബത്തെ കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക്...

മത-സമുദായിക നേതാക്കൾ മുഖ്യമന്ത്രിയെ കാണുന്നതിനെ ഞങ്ങൾ എതിർത്തിട്ടില്ലെന്ന് മുഹമ്മദ് റിയാസ്

0
തിരുവനന്തപുരം: മത-സമുദായിക നേതാക്കൾ മുഖ്യമന്ത്രിയെ കാണുന്നതിനെ ഞങ്ങൾ എതിർത്തിട്ടില്ലെന്ന് മുഹമ്മദ് റിയാസ്....