തിരുവനന്തപുരം : കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ ആശ്രിതർക്ക് സർക്കാർ സഹായധനം ലഭിക്കാനുള്ള അപേക്ഷകൾ സ്വീകരിക്കാൻ വില്ലേജ്, താലൂക്ക് ഓഫീസുകളിൽ ആരംഭിച്ച ക്യാമ്പുകളിൽ തിരക്ക്. ക്യാമ്പ് തിങ്കൾ, ചൊവ്വ ദിവസങ്ങളിലും തുടരും. ഓരോ താലൂക്കിലെയും ദുരന്തനിവാരണവിഭാഗം ജൂനിയർ സൂപ്രണ്ടിന്റെ നേതൃത്വത്തിൽ അഞ്ചുപേരടങ്ങിയ സംഘമാണ് അപേക്ഷകൾ പരിശോധിക്കുന്നത്. അർഹതപ്പെട്ട എല്ലാവരെയും പോർട്ടലിൽ രജിസ്റ്റർചെയ്യും.
കോവിഡ് കാരണം മരിച്ചവരുടെ അവകാശികൾ ആരാണെന്നുള്ള വിവരം, അവകാശികളുടെ ബാങ്ക് അക്കൗണ്ട്, ആധാർകാർഡ് എന്നിവ ചേർത്ത് അക്ഷയ കേന്ദ്രങ്ങൾ വഴി relief.kerala.gov.inഎന്ന പോർട്ടലിൽ അപേക്ഷ ക്ഷണിച്ചിരുന്നു. ഈ അപേക്ഷകളിൽ ചിലത് വ്യക്തമായിരുന്നില്ല. അങ്ങിനെയുള്ളവർക്കും നേരിട്ട് അപേക്ഷ സമർപ്പിക്കുന്നവർക്കും വേണ്ടിയാണ് വില്ലേജ്, താലൂക്ക് ഓഫീസുകളിൽ ക്യാമ്പ് ആരംഭിച്ചത്.