റോഡ് അപകടത്തിൽപ്പെടുന്നവർക്ക് സൗജന്യ ചികിത്സ പ്രഖ്യാപിച്ച് എം.കെ സ്റ്റാലിൻ

For full experience, Download our mobile application:
Get it on Google Play

തമിഴ്‌നാട് : റോഡ് അപകടത്തിൽപ്പെടുന്നവർക്ക് സൗജന്യ ചികിത്സ പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. പരിക്കേറ്റവർക്ക് ആദ്യ 48 മണിക്കൂർ സൗജന്യ ചികിത്സ നൽകും. റോഡപകടങ്ങളിൽ ഇരയായവരുടെ ജീവൻ രക്ഷിക്കാനുള്ള പദ്ധതിയും അദ്ദേഹം പ്രഖ്യാപിച്ചു. സംസ്ഥാനത്തുടനീളമുള്ള 408 സ്വകാര്യ ആശുപത്രികളും 201 സർക്കാർ ആശുപത്രികളിലുമാണ് ‘എൻ ഉയിർ കാപ്പോൻ’ പദ്ധതി നടപ്പാക്കുന്നത്.

അപകടത്തിൽപ്പെടുന്നവർക്ക് സുവർണ മണിക്കൂറിൽ ചികിത്സ നൽകുന്നതിനും വിലയേറിയ മനുഷ്യ ജീവൻ രക്ഷിക്കലുമാണ് പദ്ധതിയിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. സംസ്ഥാനം സന്ദർശിക്കുന്ന മറ്റുള്ളവർക്കും സൗജന്യ വൈദ്യസഹായം നൽകുമെന്ന് സർക്കാർ അറിയിച്ചു. സ്കീം 81 അംഗീകൃത ലൈവ് സേവിംഗ് നടപടിക്രമങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഇരയ്ക്ക് പരമാവധി ഒരു ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കും.

കൂടാതെ മുഖ്യമന്ത്രിയുടെ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ  (സിഎംസിഎച്ച്ഐഎസ് ) ഗുണഭോക്താക്കളും അംഗങ്ങളല്ലാത്തവരും പുതിയ പദ്ധതിയിൽ ഉൾപ്പെടും. സിഎംസിഎച്ച്ഐഎസ് -ന്റെ ഗുണഭോക്താക്കൾക്ക് അതെ ആശുപത്രിയിൽ ചികിത്സ തുടരാൻ അനുവദിക്കുമെന്നും ഈ പദ്ധതിയിലോ ഏതെങ്കിലും ഇൻഷുറൻസ് പദ്ധതിയിലോ ഉൾപ്പെടാത്തവർക്ക് അവരുടെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം സർക്കാർ ആശുപത്രിയിൽ സൗജന്യമായി ചികിത്സ നൽകുമെന്നും പ്രസ്താവനയിൽ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

യുപിഐ പേയ്‌മെന്റുകളിൽ എംഡിആർ ചാർജ് തിരിച്ചെത്തുന്നുവോ? നോട്ടുകളുടെ ഉപയോഗം വീണ്ടും കൂടുന്നുവെന്ന് ആർബിഐ റിപ്പോർട്ട്

0
മുംബൈ: അടുത്തിടെ സമാപിച്ച പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ നികുതി, മറ്റ് നിയമങ്ങൾ...

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തം : ബി.ജെ.പി സർക്കാരിന് സമരങ്ങളെ ഭയമെന്ന്...

0
കോട്ടാങ്ങൽ: ബി.ജെ.പി സർക്കാരിന് ജനകീയ സമരങ്ങളെ ഭയമാണെന്ന് സി.പി.ഐ സംസ്ഥാന കൗൺസിലംഗം...