Wednesday, January 22, 2025 7:27 am

സർക്കാരിനും കണ്ണൂർ വിസിക്കും നിര്‍ണായകം, വിസി പുനർനിയമനത്തിനെതിരായ ഹ‍ർജിയിൽ വിധി നാളെ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: വിസി പുനർനിയമനത്തിന് എതിരായ ഹർജികളിൽ സുപ്രീം കോടതി നാളെ വിധി പറയും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. രാവിലെ പത്തരയ്ക്കാണ് വിധി പ്രസ്താവം. കഴിഞ്ഞ മാസം കേസിൽ അന്തിമവാദം കേൾക്കുന്നതിനിടയിൽ 60 വയസ് കഴിഞ്ഞവരെ വിസിയായി എങ്ങനെ പുനര്‍നിയമിക്കാനാകുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചിരുന്നു. പ്രായപരിധി കഴിഞ്ഞും നിയമനം നല്‍കിയ വിഷയം അന്തിമ വാദത്തില്‍ പരിഗണിച്ചപ്പോള്‍ 60 വയസ് കഴിഞ്ഞവരെ വിസിമാരായി പുനര്‍നിയമിക്കാനാവില്ലെന്ന സര്‍വകലാശാല ചട്ടം ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ പുനര്‍ നിയമനത്തിന് ഈ ചട്ടം ബാധമല്ലെന്ന് സര്‍ക്കാര്‍ വാദിച്ചെങ്കിലും ഇളവ് അനുവദിക്കാനാവില്ലെന്ന് ഗവര്‍ണ്ണര്‍ക്ക് വേണ്ടി ഹാജരായ അറ്റോനി ജനറല്‍ ആര്‍ വെങ്കിട്ട രമണിയും കോടതിയെ അറിയിച്ചിരുന്നു. സർക്കാരിനും കണ്ണൂർ വിസി ഗോപിനാഥ് രവീന്ദ്രനും ഏറെ നിർണ്ണായകമാണ് വിധി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കി; പി വി അൻവറിനെതിരെ വിജിലൻസ് അന്വേഷണം

0
തിരുവനന്തപുരം : ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്ന പരാതിയിൽ പി...

ഒറ്റപ്പാലം സ്വദേശി ദമ്മാമിൽ നിര്യാതനായി

0
ദമ്മാം : ഒറ്റപ്പാലം അനങ്ങനടി പനമണ്ണ പാലക്കോട് മദ്രസക്ക് സമീപം സൈനുദ്ദീൻ-ആയിഷ...

30കാരിയുടെ കൊലപാതകത്തിൽ പ്രതിക്കായി തെരച്ചിൽ തുടരുന്നു

0
തിരുവനന്തപുരം : തിരുവനന്തപുരം കഠിനംകുളത്തെ 30കാരി ആതിരയുടെ കൊലപാതകത്തിൽ പ്രതിക്കായി തെരച്ചിൽ...

അപൂർവയിനം അലക്‌സാൻഡ്രൈൻ തത്തകളെ വിൽപന നടത്തിയതിന് യുവാവ് പിടിയിൽ

0
ഹൈദരാബാദ് : അപൂർവയിനം അലക്‌സാൻഡ്രൈൻ തത്തകളെ വിൽപന നടത്തിയതിന് യുവാവ് പിടിയിൽ....