കെപിസിസി അധ്യക്ഷ ചർച്ചയിൽ ഡൽഹിയിൽ നിർണായക കൂടിക്കാഴ്ച

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: കെപിസിസി അധ്യക്ഷ ചർച്ചയിൽ ഡൽഹിയിൽ നിർണായക കൂടിക്കാഴ്ച. എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലുമായി മുഖ്യമന്ത്രി വി.ഡി സതീശൻ കൂടിക്കാഴ്ച നടത്തുന്നു. ഡൽഹിയിലെ കെ.സി വേണുഗോപാൽ എംപിയുടെ വസതിയിയിലാണ് കൂടിക്കാഴ്ച. രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള മറ്റ് പ്രധാന നേതാക്കളും ഡൽഹിയിലുണ്ട്. സർക്കാരിന് യാതൊരു അലോസരവും ഉണ്ടാക്കാതെ സർക്കാരുമായി സഹകരിച്ചുപോകുന്ന ഒരാൾ കെപിസിസി അധ്യക്ഷനാകണമെന്നാണ് വി.ഡി സതീശന്‍റെ ആഗ്രഹം. എന്നാൽ ഔദ്യോഗികമായി ആരുടെയും പേര് മുന്നോട്ടുവെച്ചിട്ടില്ല.

അതേസമയം ജോസഫ് വാഴക്കന്‍റെ പേര് രമേശ് ചെന്നിത്തലയും കൊടിക്കുന്നിൽ സുരേഷിന്‍റെ പേര് വി.എം സുധീരനും നിർദേശിച്ചിട്ടുണ്ട്. അഴിച്ചുപണികൾക്കും പുനസംഘടനാ ചർച്ചകൾക്കും ഓണത്തിന് ശേഷം തുടക്കമാകുമെന്നാണ് നേരത്തെ നേതൃത്വം അറിയിച്ചിരുന്നത്. ഇതിനിടെയാണ് മുഖ്യമന്ത്രിയും കെ.സിയും തമ്മിൽ നിർണായക കൂടിക്കാഴ്ച നടക്കുന്നത്. അന്തിമ തീരുമാനത്തിലെത്താൻ ഹൈക്കമാൻഡിന് സാധിക്കാത്തതിനെ തുടർന്ന് ഓണം വരെ കാത്തിരിക്കാൻ തീരുമാനമെടുക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...