കോട്ടയം : വയലാ സ്വദേശി അരവിന്ദിന്‍റെ ദുരൂഹ മരണത്തില്‍ നിര്‍ണായക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. സുഹൃത്തായ യുവതിയുടെ വീട്ടില്‍നിന്നും അവശനിലയില്‍ ആശുപത്രിയില്‍ എത്തിച്ച അരവിന്ദിന്‍റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തു വന്നിരുന്നു. ഇക്കഴിഞ്ഞ ജനുവരി ഒന്‍പതിനാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ വയലാ സ്വദേശി അരവിന്ദ് മരണപ്പെട്ടത്.
സുഹൃത്തായ യുവതിയുടെ ഏറ്റുമാനൂരിലെ വീട്ടില്‍ കുഴഞ്ഞുവീണ അരവിന്ദിനെ ആശുപത്രിയില്‍ എത്തിച്ചതായാണ് ആദ്യം അറിഞ്ഞത്. എന്നാല്‍ വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ തലയില്‍ ആഴത്തില്‍ മുറിവേറ്റതായി വ്യക്തമായി. മകനെ യുവതിയും വീട്ടുകാരും ചേര്‍ന്ന് അപായപ്പെടുത്തി എന്നാണ് മാതാപിതാക്കളുടെ ആരോപണം. അരവിന്ദിന്‍റെ തലയ്ക്ക് പിന്നില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. തലയോട്ടിയില്‍ പൊട്ടലുണ്ട്. തലയ്ക്കു പിന്നിലും ഇടതു തോളില്‍ അടക്കം വിവിധ ഇടങ്ങളില്‍ ചതവേറ്റതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
മെഡിക്കല്‍ കോളേജ് അധികൃതര്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ഏറ്റുമാനൂര്‍ പോലീസിന് കൈമാറി. അരവിന്ദിന്‍റെ ദുരൂഹരണവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് പിന്നാലെ കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വീണ്ടും കുടുംബത്തിന്‍റെ മൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ മരണത്തില്‍ ദുരൂഹതയില്ലെന്ന നിലപാടാണ് തുടക്കം മുതല്‍ പോലീസ് സ്വീകരിച്ചത്.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.