Saturday, May 4, 2024 8:37 pm

കുതിച്ചുയർന്ന് ക്രൂഡ് ഓയിൽ വില ; ഏറ്റവും ഉയർന്ന നിരക്കിൽ

For full experience, Download our mobile application:
Get it on Google Play

അന്താരാഷ്ട്ര വിപണിയിൽ കുതിച്ചുയർന്ന് ക്രൂഡ് ഓയിൽ വില. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില 119.8 ഡോളർ വരെ ഉയർന്നു. നിലവിൽ രണ്ട് മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. വരും ദിവസങ്ങളിൽ ക്രൂഡ് ഓയിൽ വില 120 ഡോളർ കടക്കുമെന്നാണ് റിപ്പോർട്ടുകൾ. ഉക്രൈൻ അധിനിവേശം നടത്തുന്ന റഷ്യയ്ക്കെതിരായ ആറാം ഘട്ട ഉപരോധത്തെക്കുറിച്ച് യൂറോപ്യൻ യൂണിയൻ (ഇയു) ചർച്ചകൾ നടക്കുന്നതിനിടെയാണ് ക്രൂഡ് ഓയിൽ വിലയിലെ വർദ്ധനവ്.

തിങ്കളാഴ്ചയും ചൊവ്വാഴ്ചയും നടന്ന യോഗത്തിൽ യൂറോപ്യൻ യൂണിയൻ റഷ്യൻ എണ്ണ നിരോധനം സംബന്ധിച്ച് ധാരണയിലെത്തുമോയെന്ന് ലോകം ഉറ്റുനോക്കുന്നതിനിടെ എണ്ണ വില തിങ്കളാഴ്ച 11 ആഴ്ചത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. യോഗത്തിൽ റഷ്യയ്ക്കെതിരെ കൂടുതൽ ഉപരോധങ്ങൾ ഉണ്ടായാൽ അത് ക്രൂഡ് ഓയിൽ വിപണിയെ സാരമായി ബാധിക്കും.

വേനൽക്കാലത്തിൻ മുന്നോടിയായി യുഎസിലും യൂറോപ്പിലും പെട്രോൾ, ഡീസൽ, ജെറ്റ് ഇന്ധനം എന്നിവയുടെ ആവശ്യം ഉയരുന്നതിനാൽ ക്രൂഡ് ഓയിൽ വിപണി ഇതിനകം സമ്മർദ്ദത്തിലാണ്. യൂറോപ്യൻ യൂണിയൻ ചർച്ചകളിൽ റഷ്യയ്ക്കെതിരെ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്താൻ സാധ്യതയുണ്ട്. ഇതോടെ ക്രൂഡ് ഓയിൽ വിപണി കൂടുതൽ പ്രതിസന്ധിയിലാകും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പോലീസ് ക്വാർട്ടേഴ്സിൽ വിഷം കഴിച്ച് ആത്മഹത്യാ ശ്രമം നടത്തിയ ​ഗ്രേഡ് എസ്ഐ മരിച്ചു

0
കാസർകോട്: പോലീസ് ക്വാർട്ടേഴ്സിൽ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഗ്രേഡ് എസ്ഐ...

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ : അന്വേഷണം

0
ചെന്നൈ: രണ്ട് ദിവസം മുൻപ് കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ...

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ 19കാരിയ്ക്ക് പീഡനം ; കേസെടുത്ത് പോലീസ്

0
കോഴിക്കോട് : കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ യുവതിക്ക് പീഡനം. 19 കാരിയാണ്...

സിപിഎമ്മിനെതിരെ സമൂഹമാധ്യമങ്ങളിൽ ശബ്ദ സന്ദേശം ; മുസ്ലിം ലീഗ് നേതാവിനെതിരെ കണ്ണൂരിൽ കേസ്

0
കണ്ണൂർ: പാനൂരിൽ സിപിഎമ്മിനെതിരെ സമൂഹ മാധ്യമങ്ങളിൽ ശബ്ദ സന്ദേശം പ്രചരിപ്പിച്ചതിന് മുസ്ലിം...