തൊടുപുഴ : കേരളത്തിലെ ധനകാര്യ സ്ഥാപനങ്ങള്‍ ഒന്നിനുപിറകെ മറ്റൊന്നായി തകരുകയാണ്. നിക്ഷേപകരുടെ കോടികളുമായി തൊടുപുഴ കേന്ദ്രമായി പ്രവര്‍ത്തിച്ചുവന്ന ക്രിസ്റ്റല്‍ ഫൈനാന്‍സ് ഉടമകള്‍ മുങ്ങി. നിക്ഷേപകര്‍ പോലിസില്‍ പരാതി നല്‍കി. തട്ടിപ്പ് സംബന്ധിച്ച് അമല വി സെബാസ്റ്റ്യനും മറ്റു നാലു നിക്ഷേപകരുമാണ് പോലീസില്‍ പരാതി നല്‍കിയത്. 2015 ല്‍ ചെറിയ രീതിയില്‍ സ്വര്‍ണ്ണ പണയവുമായി തുടങ്ങിയ സ്ഥാപനം പതിനഞ്ചോളം ബ്രാഞ്ചുകളുമായി വളര്‍ന്നു. 2020 ജൂലൈയില്‍ ക്രിസ്റ്റല്‍ ചിട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നപേരില്‍ കമ്പിനിയായി. തൊടുപുഴയില്‍ ആയിരുന്നു കേന്ദ്ര ഓഫീസ്. അഭിജിത്ത് സന്തോഷ് കുമാര്‍, സുമീഷ് ഷാജി എന്നിവരാണ് കമ്പിനിയുടെ ഡയറക്ടര്‍മാര്‍. മാനേജിംഗ് ഡയറക്ടര്‍ അഭിജിത്ത് സന്തോഷ് ആണ്.
ക്രിസ്റ്റല്‍ ഫൈനാന്‍സിന്റെ ഉടമ അഭിജിത് നായരാണ് കോടികളുമായി മുങ്ങിയത്. സ്ഥാപനം ഒരു വര്‍ഷത്തിലേറെയായി മൂലമറ്റത്ത് പ്രവര്‍ത്തിച്ചു വരികയായിരുന്നു. ലക്ഷത്തിന് 4000രൂപമുതല്‍ പലിശ നല്‍കുന്നു എന്ന വാഗ്ദാനവുമായാണ് സ്ഥാപനത്തിന്റെ ജീവനക്കാര്‍ നിക്ഷേപകരെ സമീപിച്ചിരുന്നത്.
ജനങ്ങളില്‍ വിശ്വാസം വരുത്തുന്നതിനായി പ്രദേശത്തുള്ളവരെ തന്നെ ജോലിക്കാരായി നിയിച്ചിരുന്നത്. ഇവര്‍ മുഖേനയാണ് കോടികളുടെ നിക്ഷേപം സമാഹരിച്ചത്. അഭിജിത്തിന് പുറമേ സ്ഥാപനത്തിന്റെ മറ്റ് പാര്‍ട്ടണര്‍മാരെയും പ്രതി ചേര്‍ത്തിട്ടുണ്ട്.
നിക്ഷേപമായും ചിട്ടിയായും കോടികള്‍ തട്ടിയെടുത്തിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇടുക്കി ജില്ലയില്‍ തൊടുപുഴയും വണ്ണപ്പുറവും കൂടാതെ , മറ്റു ജില്ലകളിലും ക്രിസ്റ്റന്‍ ഫൈനാന്‍സ് ശാഖകള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇവിടെ നിന്നും കോടികള്‍ തട്ടിയെടുത്തതായി പോലീസ് പറയുന്നു. അഭിജിത്തും സംഘവും മറ്റു സംസ്ഥാനങ്ങളിലും തട്ടിപ്പു നടത്തിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കേസിന്റെ അന്വേഷണം തൊടുപുഴ ഡിവൈഎസ്പി രാജപ്പനും , കാഞ്ഞാര്‍ സി ഐ വികെ ശ്രീജേഷിനുമാണ്.