മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന്റെ സഹോദരൻ ക്വട്ടേഷൻ സംഘത്തലവൻ ; ഗുരുതര ആരോപണവുമായി ഷാഫി പറമ്പിൽ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : സ്വർണ്ണക്കടത്ത് ക്വട്ടേഷൻ അംഗങ്ങളുടെ സിപിഎം ബന്ധത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നതോടെ ആരോപണം ശക്തമാക്കി പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായി നിൽക്കുന്ന ആളുടെ സഹോദരൻ ക്വട്ടേഷൻ സംഘത്തലവനാണെന്ന് കണ്ണൂരിലെത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഷാഫി പറമ്പിൽ പറഞ്ഞു. പ്രാദേശികമായി പാർട്ടി സ്വർണ്ണക്കടത്തിന്റെ പങ്കുപറ്റുകയാണെന്നും സ്വതന്ത്ര അന്വേഷണം നടക്കണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു. ക്രിമിനൽ സംഘങ്ങൾക്ക് പ്രോത്സാഹനം നൽകുന്ന സിപിഎം ഭരണം ദുരുപയോഗം ചെയ്യുകയാണ്. സിപിഎം ക്വട്ടേഷൻ സംഘങ്ങളെ ഒരു പോഷക സംഘടനയായിട്ടാണ് കാണുന്നതെന്നും ഷാഫി കുറ്റപ്പെടുത്തി.

ക്വട്ടേഷൻ സംഘങ്ങളിൽ നിന്നും ലെവി പിടിക്കുന്ന പാർട്ടിയായി സിപിഎം അധ:പതിച്ചു. സിപിഎം അറിഞ്ഞു വളർത്തിയ സംഘമാണ് കടത്തിന് പിന്നിലുള്ളത്. ക്വട്ടേഷൻ നേതാക്കളായ കൊടി സുനിയും ഷാഫിയുമൊക്കെ സ്വർണ്ണക്കടത്തിന് പിന്നിൽ ഉണ്ടെങ്കിൽ ഇനി ഒരന്വേഷണവും ഉണ്ടാകില്ല. പ്രതികളുടെ പരോളുകൾ ഉൾപ്പെടെ അന്വേഷിക്കണം. കസ്റ്റംസ് അന്വേഷണത്തിന് പുറത്ത് മറ്റ് ഏജൻസികളും അന്വേഷണം ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ടിപി കേസ് പ്രതികൾ ജയിലിൽ കിടക്കുമ്പോഴും സ്വർണ്ണക്കടത്ത് നിയന്ത്രിക്കുന്നത് പാർട്ടി സഹായത്തിന്റെ  തെളിവാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കുറ്റപ്പെടുത്തി. സിപിഎം തള്ളിപറയുമ്പോഴും ഓരോ ദിവസവും പുറത്തുവരുന്നത് പാർട്ടിയെ കൂടുതൽ വെട്ടിലാക്കുന്ന വിവരങ്ങളാണ്. മൂന്നിലൊന്ന് പങ്ക് പാർട്ടിക്ക് എന്ന് പറയുമ്പോഴും സ്വർണ്ണക്കടത്ത് നിയന്ത്രണം ചെന്നെത്തുന്നത് ടിപി കേസ് കുറ്റവാളികളിലാണ്. കർശന നിരീക്ഷണത്തിൽ നിർത്തേണ്ട കൊടി സുനിയും ഷാഫിയും പാർട്ടിയും ജയിൽ സംവിധാനങ്ങളും അറിയാതെ ക്വട്ടേഷൻ കേസുകളിൽ ഇപ്പോഴും എങ്ങനെ ബന്ധപ്പെടുന്നു എന്ന ചോദ്യമാണ് പ്രതിപക്ഷം ഉയർത്തുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...