ഇടുക്കി : മൂലമറ്റം ക്രിസ്റ്റല്‍ ഗ്രൂപ്പിലെ സാമ്പത്തിക ക്രമക്കേടില്‍ പ്രതിഷേധം ശക്തമായിരിക്കെ ജീവനക്കാര്‍ക്ക് മര്‍ദ്ദനമേറ്റു. വെള്ളിയാഴ്ച രാത്രി എട്ടരയോടെ തൊടുപുഴ റോട്ടറി ജങ്ഷനു സമീപത്തായിരുന്നു സംഭവം. കാറിലെത്തിയ സ്ഥാപനത്തിലെ ജീവനക്കാരെ നിക്ഷേപകര്‍ തിരിച്ചറിയുകയും കാറില്‍ നിന്ന് വലിച്ചിറക്കി നടുറോഡിലിട്ട് മര്‍ദിക്കുകയുമായിരുന്നു.
സ്ഥാപനത്തിലെ ജീവനക്കാരുടെ ഷര്‍ട്ട് വലിച്ച് കീറി മര്‍ദനം തുടര്‍ന്നതോടെ നാട്ടുകാര്‍ ഇവരെ തടയാന്‍ ശ്രമിച്ചെങ്കിലും അക്രമം തുടര്‍ന്നു. പോലീസ് സംഭവ സ്ഥലത്തെത്തുകയും തുടര്‍ന്ന് ഇരുകൂട്ടരുമായി ചര്‍ച്ച നടത്തി സ്ഥലത്തെ ക്രമസമാധാനം പുന:സ്ഥാപിച്ചു. പരിക്കേറ്റ സ്ഥാപനത്തിലെ ജീവനക്കാര്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.