ഹെല്‍ത്ത് ഡ്രിങ്ക്സ്, ക്ലെന്സറുകള്‍, ഫെയര്‍നസ് ക്രീം എന്നിവയുടെ ഉത്പാദനത്തില്‍ കറ്റാര്‍വാഴ സത്ത് ഉപയോഗിക്കുന്നു. കൊടിയ വരള്‍ച്ചയിലും കറ്റാര്‍വാഴ കൃഷി ചെയ്യാം.നീര്‍ വാര്‍ച്ചയുള്ള മണ്ണാണ് കൃഷിക്ക് ഏറ്റവും നല്ലത്.
കറ്റാര്‍ വാഴ കൃഷി ചെയ്യുമ്പോള്‍ ശ്രദ്ധിക്കാന്‍ ചില കാര്യങ്ങള്‍
1. കറുത്ത മണ്ണാണ് കൃഷിക്ക് അനുയോജ്യം
2. മണ്ണ് കിളച്ചൊരുക്കി ചാണകമോ ആട്ടിന്‍ കാഷ്ഠമോ അടിവളമായി ചേര്‍ക്കാം. ഒന്നോ രണ്ടോ ആഴ്ചയ്ക്ക് ശേഷം കറ്റാര്‍ വാഴ നടാം. കട്ടയില്ലാത്ത മണ്ണാണ് വേണ്ടത്. 50 സെ.മീ അകലത്തിലായിരിക്കണം തൈകള്‍ നടേണ്ടത്
3. നല്ല വെയിലുള്ള സ്ഥലത്ത് കൃഷി ചെയ്യണം. വെയില്‍ കുറഞ്ഞാല്‍ കൂടുതലായി ഇലകളുണ്ടാകില്ല
4. വേര് മാത്രം മണ്ണിനടിയില്‍ ഉറപ്പിച്ച് വെച്ചാണ് തൈകള്‍ നടേണ്ടത്
5. മഴ മറയില്‍ കൃഷി ചെയ്യുന്നത് നല്ലതാണ്
6. ഒരു വര്‍ഷം മൂന്ന് തവണ പോള മുറിച്ചെടുക്കാം
7. മരുന്നുല്‍പ്പാദനവുമായി ബന്ധപ്പെട്ട വിപണിയിലാണ് കറ്റാര്‍വാഴയ്ക്ക് ഏറെ പ്രാധാന്യം. വ്യാവസായികാടിസ്ഥാനത്തിലുള്ള കൃഷിക്ക് ഹൈബ്രിഡ് ഇനങ്ങകള്‍ യോജിച്ചതാണ്
8. ആറുമാസം പ്രായമായ ചെടിയില്‍ നിന്ന് വിളവെടുക്കാം
9. വേരുകള്‍ മുറിയാത്ത രീതിയില്‍ ചെറുതായി മണ്ണിളക്കിക്കൊടുത്താല്‍ നന്നായി വളരും