ബി.ജെ.പി നേതാവ് ഉൾപ്പെട്ട 1.85 കോടിയുടെ ജോലിത്തട്ടിപ്പ് : പോലിസ് നടപടിയില്ലെന്നു പരാതിക്കാർ

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : എഫ്.സി.ഐയിലടക്കം കേന്ദ്രസർക്കാർ സ്ഥാ പനങ്ങളിൽ ജോലിവാദ്ഗാനം ചെയ്തു കോടികൾ തട്ടിയ കേസിൽ പോലിസ് നടപടിയില്ലെന്ന ആക്ഷേപവുമായി പരാതിക്കാർ രംഗത്ത്. നിലവിൽ 10 കേസുകളിലായി 1.85 കോടി രൂപ തട്ടിയെടുത്തു. പിന്നീട് നാലുകേസുകൾ കൂടി രജിസ്റ്റർ ചെയ്തിരുന്നു. ആറുപ്രതികളുള്ള കേസിൽ മുൻ ബി.ജെ.പി നേതാവ് കാരയ്ക്കാട് മലയിൽ സനു എൻ.നായർ(48), ബുധനൂർ താഴുവേലിൽ രാജേഷ്കുമാർ (38) എന്നിവർ രണ്ടുമാസം മുൻപ് പോലിസില്‍ കീഴടങ്ങി. സനു ഇപ്പോഴും ജയിലിലാണ്. രാജേഷ്കുമാർ ജാമ്യത്തിലിറങ്ങി.

എന്നാൽ കേസിലുൾപ്പെട്ട എഫ്.സി.ഐ മുൻ ബോർഡ് അംഗം കൂടിയായ എറണാകുളം തൈക്കൂടം വൈറ്റില മുണ്ടേലി നടയ്ക്കാവിൽ വീട്ടിൽ ലെനിൻ മാത്യു മറ്റുപ്രതികളായ ബിപിൻ വർഗീസ്, ഭാഗ്യലക്ഷ്മി, നിതിൻ കൃ ഷ്ണൻ എന്നിവരെ നാലുമാസം പിന്നിട്ടിട്ടും അറസ്റ്റുചെയ്യാൻ ചെങ്ങന്നൂര്‍ പോലിസിനായിട്ടില്ല. ലെനിൻ മാത്യുവിനായി ബെംഗളൂരുവിൽ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. മൂന്നാറിൽനിന്ന് ഇയാളുടെ കാർ മാത്രം പോലിസ് പിടിച്ചെടുത്തിരുന്നു. ലെനിൻ, ബിപിൻ എന്നിവർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിനു ശ്രമിച്ചെങ്കിലും ഇതിനെതിരേ 14 പരാതിക്കാർ കോടതിയെ സമീപിച്ചതിനെത്തുടർന്നു ജാമ്യം നിഷേധിച്ചു.

പണം നഷ്ടമായ 40 ഓളം പേർ പ്രതികളുടെ സ്വാധീനത്താൽ കേസ് നൽകിയിട്ടില്ലെന്നും പരാതിക്കാർ പറയുന്നു. കോടിക്കണക്കിനു രൂപ പ്രതികൾ തട്ടിയെടുത്തതായും പണം തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പലരും പരാതി നൽകാതിരിക്കുന്നതെന്നും ഇവർ ആരോപിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...