സാംസ്ക്കാരിക നിലയവും വാർഡ് സേവാകേന്ദ്രവും ലൈബ്രറിയും ഇന്ന് നാടിന് സമര്‍പ്പിക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നഗരസഭ രണ്ടാം വാർഡിൽ നിർമ്മിച്ച സാംസ്ക്കാരിക നിലയവും വാർഡ് സേവാകേന്ദ്രവും ലൈബ്രറിയും ഇന്ന് നഗരസഭാ ചെയർമാൻ അഡ്വ.റ്റി സക്കീർ ഹുസൈൻ നാടിന്  സമർപ്പിക്കും. നഗരസഭാ ഭരണ സമിതിയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് പൂർത്തീകരിക്കുന്ന പദ്ധതികളുടെ ഭാഗമാണിത്. ജനങ്ങൾക്ക് നഗരസഭയുടെ വിവിധ സേവനങ്ങൾ വാർഡിൽ ലഭ്യമാക്കുക, പൊതുപരിപാടികൾക്കും മറ്റ് സാംസ്ക്കാരിക പ്രവർത്തനങ്ങൾക്കും ഇടമൊരുക്കുക, വായനാശീലം വളർത്തുന്നതിന് ജനങ്ങൾക്ക് ഉപയോഗമുണ്ടാകുന്ന തരത്തിൽ ഗ്രന്ഥശാല പ്രവർത്തനം വ്യാപിപ്പിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ.

ഗ്രന്ഥശാലയിലേക്കുള്ള പുസ്തകങ്ങൾ പൊതുജന പങ്കാളിത്തത്തോടെ സമാഹരിച്ച് വരികയാണ്. നഗരസഭാ പ്ലാൻ ഫണ്ടിൽ നിന്നും 17 ലക്ഷം രൂപ ചിലവഴിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ളത്. കൗൺസിലറുടെ വാർഡ് തല കാര്യാലയം എന്ന നിലയിലാണ് സേവാ കേന്ദ്രം പ്രവർത്തിക്കുന്നത്. നഗരസഭയിൽ ആദ്യമായി ആരംഭിക്കുന്ന മാതൃക സേവാ കേന്ദ്രമാണ് രണ്ടാം വാർഡിൽ തുറക്കുന്നത്.

നഗരസഭയുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾക്കൊപ്പം കൗൺസിലറുടെയും ഭരണസമിതിയുടെയും ശ്രദ്ധയിൽ പെടുത്തേണ്ട മറ്റ് ആവശ്യങ്ങളും പൊതുജനങ്ങൾക്ക് സേവാ കേന്ദ്രം മുഖേന അറിയിക്കാനാകും. സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിനായി കേന്ദ്രത്തിൽ ഒരു ഫെസിലിറ്ററെ ചുമതലപ്പെടുത്തുമെന്ന് വാർഡ് കൗൺസിലർ പി.കെ അനീഷ് പറഞ്ഞു.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബോഡി ബിൽഡരുടെ നിയമനം: സർക്കാർ ഹൈക്കോടതിയിൽ

0
കൊച്ചി: ബോഡി ബിൽഡർമാരായ ഷിനു ചൊവ്വ, ചിത്തരെഷ് നടേഷ് എന്നിവരെ...

കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ പ്രവർത്തകരെ റിമാന്‍ഡ് ചെയ്തു

0
കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ...

വിഴിഞ്ഞത്തെ ബാറിലുണ്ടായ സംലർഷത്തിൽ ഇതര സംസ്ഥാനക്കാരന് പരിക്ക്

0
തിരുവനന്തപുരം: വിഴിഞ്ഞത്തെ ബാറിലുണ്ടായ സംലർഷത്തിൽ ഇതര സംസ്ഥാനക്കാരന് പരിക്ക്. മുക്കോലയിലെ ബാറിൽ...

സംസ്ഥാനത്ത് റബറിൻ്റെ വില 300 രൂപ ആക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് റബറിൻ്റെ വില 300 രൂപ ആക്കുമെന്ന് മുഖ്യമന്ത്രി വി...