Wednesday, April 16, 2025 4:51 pm

ചിരട്ടപ്പാല്‍ ഇറക്കുമതി ചെയ്ത് റബര്‍ വിപണി തകര്‍ക്കാനുള്ള ആസൂത്രിത നീക്കം

For full experience, Download our mobile application:
Get it on Google Play

കോട്ടയം: ചിരട്ടപ്പാല്‍ അഥവാ കപ്പ് ലമ്പിന് സ്റ്റാന്‍ഡേര്‍ഡ് നിശ്ചയിച്ച്‌ വന്‍തോതില്‍ അനിയന്ത്രിതമായി ഇറക്കുമതി ചെയ്ത് റബര്‍ വിപണി തകര്‍ക്കാനുള്ള ആസൂത്രിത നീക്കം അണിയറയിലൊരുങ്ങുന്നത് റബര്‍ മേഖലയ്ക്ക് ഇരുട്ടടിയാകുമെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

ജൂലൈ 29 ന് ചേരുന്ന ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് യോഗത്തില്‍ കപ്പ്‌ ലമ്പിന് സ്റ്റാന്‍ഡേര്‍ഡ് നിശ്ചയിക്കാന്‍ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് സ്വാഭാവികമായും റബര്‍ ബോര്‍ഡിന്റെ അറിവോടെയാണ്. റബര്‍ ബോര്‍ഡിലെ ഉന്നതരാണ് ഈ കര്‍ഷക ദ്രോഹപദ്ധതിക്കു പിന്നിലെന്നുള്ളത് ഞെട്ടിക്കുന്നതാണ്. ഒരു കിലോ ഗ്രേഡ് 4 റബറിന് 165-170 എന്ന ആശ്വാസവിലയില്‍ കോവിഡ് കാലത്തും വിപണി സജീവമായിരിക്കുമ്പോള്‍ വിലയിടിച്ച്‌ നിലവാരം കുറഞ്ഞ ചണ്ടിപ്പാല്‍ ഇറക്കുമതി ചെയ്യുവാനുള്ള കര്‍ഷക ദ്രോഹ നീക്കത്തിനെതിരെ സംഘടിക്കുവാന്‍ കര്‍ഷകരും കര്‍ഷക സംഘടനാ നേതൃത്വങ്ങളും മുന്നോട്ടുവരണം.

ഏതാണ്ട് നാലുവര്‍ഷം മുമ്പ് ഡല്‍ഹിയില്‍ നടന്ന ഇത്തരം നീക്കം കര്‍ഷക പ്രതിഷേധത്തെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിച്ചിരുന്നു. ഈ വിഷയത്തില്‍ കൂടുതല്‍ പഠനം വേണമെന്നാണ് അന്നു നിര്‍ദ്ദേശിച്ചത്. പഠനം നടത്തിയവര്‍ പച്ചക്കൊടി കാണിച്ചിരിക്കുന്നത് കര്‍ഷകര്‍ക്ക് വെല്ലുവിളിയാണ്. അന്നു പറഞ്ഞതുപോലെ തന്നെ ഇന്നും പറയുന്നത് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നാണ്. ഈ വിഷയം അജണ്ടയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നുവെന്നതാണ്. ഇതിന്റെ യാഥാര്‍ത്ഥ്യം വ്യക്തമാക്കാന്‍ കേന്ദ്രസര്‍ക്കാരും റബര്‍ ബോര്‍ഡും തയ്യാറാകണം.

ചണ്ടിപ്പാലിന് നിലവാര മാനദണ്ഡം നിശ്ചയിച്ചാല്‍ ഉടന്‍തന്നെ അനിയന്ത്രിത കപ്പ് ലമ്പ് ഇറക്കുമതിയുണ്ടാകും. ആഭ്യന്തര വിപണിയിലെ ഉല്പാദനക്കുറവും വിദേശരാജ്യങ്ങളിലെ വിലക്കുറവും ആയുധമാക്കി റബര്‍ ബോര്‍ഡ് വെയ്ക്കുന്ന യഥാര്‍ത്ഥമല്ലാത്ത ഉല്പാദന ഉപഭോഗ ഇറക്കുമതി കണക്കുകള്‍ ഇതിന് ആധാരമായാല്‍ ആഭ്യന്തര റബര്‍ വിപണിവില കുത്തനെ ഇടിയും. കേന്ദ്രസര്‍ക്കാര്‍ ഈ നീക്കത്തില്‍ നിന്നു പിന്തിരിയണമെന്നും പാര്‍ലമെന്റംഗങ്ങള്‍ ഉള്‍പ്പെടെ ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വങ്ങളും സജീവ ഇടപെടല്‍ ഉടന്‍ നടത്തണമെന്നും വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ചൈനയ്ക്കുള്ള ഇറക്കുമതി തീരുവ 245 ശതമാനമായി ഉയർത്തി ട്രംപ്

0
വാഷിങ്ടൺ: ചൈനീസ് ഇറക്കുമതികൾക്കുള്ള തീരുവ ഉയർത്തി അമേരിക്ക. 245% തീരുവയാണ് ചൈനീസ്...

നിർമാണം കരാറായിട്ട് മാസങ്ങൾ ; റാന്നി ഗവ. ഐടിഐ കെട്ടിടത്തിന്റെ പണി തുടങ്ങിയിട്ടില്ല

0
റാന്നി : നിർമാണം കരാറായി മാസങ്ങൾ കഴിഞ്ഞിട്ടും ഗവ. ഐടിഐ...

കെ കെ രാഗേഷിനെ അഭിനന്ദിച്ച ദിവ്യ എസ്‌ അയ്യരെ അധിക്ഷേപിച്ച്‌ കെ മുരളീധരൻ

0
തിരുവനന്തപുരം: കെ കെ രാഗേഷിനെ അഭിനന്ദിച്ച ദിവ്യ എസ്‌ അയ്യർ ഐഎഎസിനെ...