ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം അതിരൂക്ഷമായതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഒരാഴ്‌ചത്തേക്കാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ അടുത്ത തിങ്കളാഴ്‌ചവരെയാണ് കര്‍ഫ്യൂ. കഴിഞ്ഞദിവസം 25462 പേര്‍ക്കാണ് ഡഹിയില്‍ പുതുതായി കൊവിഡ് ബാധിച്ചത്. 30 ശതമാനമായിരുന്നു ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. അതായത് പരിശോധിക്കുന്ന മൂന്ന് പേരില്‍ ഒരാള്‍ക്ക് കൊവിഡ് പോസിറ്റീവ് ആവുകയാണ്.