തിരുവല്ലയിൽ 2 മുറി മാത്രമുള്ള വീടിന്‍റെ കറന്‍റ് ബില്ല് 17044 രൂപ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: പത്തനംതിട്ട തിരുവല്ലയിൽ രണ്ട് മുറി മാത്രമുള്ള വീടിന് വൈദ്യുതി ബില്ല് പതിനേഴായിരത്തി നാൽപ്പത്തിനാല് രൂപ. പെരിങ്ങര സ്വദേശി വിജയനാണ് ഈ ഷോക്ക് അടിപ്പിക്കുന്ന ബില്ല് കിട്ടിയത്. അതേസമയം വീട്ടിലെ വൈദ്യുത ലൈനിലെ തകരാർ കാരണമായിരിക്കും ബില്ല് കൂടിയതെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. ഈ മാസത്തെ ബൈദ്യുതി ബില്ല് കിട്ടിയതോടെ വിജയനും കുടുംബവും ശരിക്കും ഷോക്കായി. രണ്ട് എൽഇഡി ബൾബും രണ്ട് ഫാനും മാത്രമുള്ള വീട്ടിലാണ് 17,044 രൂപയുടെ വൈദ്യുതി ബില്ല് എത്തിയത്. സാധാരണ ഗതിയിൽ നാനൂറിനും അഞ്ഞൂറിനും ഇടയിൽ മാത്രം വൈദ്യുതി ബില്ല് വന്നിരിന്ന സ്ഥാനത്താണ് ഇത്തവണ ഇത്രയധികം തുക. കൂലിപ്പണിക്കാരനായ വിജയന് ഭീമമായ തുക അടയ്ക്കാൻ കഴിയാതെ വന്നതിന് പിന്നാലെ കെഎസ്ഇബി മണിപ്പുഴ സെക്ഷൻ ഓഫീസിൽ പരാതി നൽകി. എങ്കിലും ബില്ല് അടയ്ക്കാത്തതിനെ തുടർന്ന് വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചിരിക്കുകയാണ് കെഎസ്ഇബി.

ഹൃദ്രോഗിയായ അമ്മയും രണ്ട് മക്കളും ഭാര്യയും അടങ്ങുന്നതാണ് വിജയന്റെ കുടുംബം. അമ്മയുടെ ആരോഗ്യനില മോശമാണ്. വിദ്യാർത്ഥികളായ മക്കൾക്ക് പരീക്ഷയും നടക്കുന്നുണ്ട്. ഇതിനിടെയിൽ വീട്ടിൽ കറന്റ് ഇല്ലാത്തത് വലിയ പ്രതിസന്ധിയാണ്. എന്നാൽ വിജയന്റെ പരാതി കിട്ടിയതിനെ തുടർന്ന് വീട്ടിൽ പരിശോധന നടത്തിയെന്നാണ് കെഎസ്ഇബി അധികൃതർ പറയുന്നത്. മീറ്ററും മാറ്റി വച്ച് പരിശോധിച്ചു എന്നാല്‍ അതിലൊന്നും കണ്ടെത്തിയില്ല. തുടര്‍ന്ന് അംഗീകൃത ഇലക്ട്രീഷനെ കൊണ്ട് വീട്ടിലെ വയറിങ്ങ് പരിശോധിക്കാന്‍ വിജയന് നിർദേശം നൽകിയിരിക്കുകയാണ് കെഎസ്ഇബി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...