കുസാറ്റ് അപകടം : കൂട്ടത്തോടെ ആളുകൾ ഇടിച്ചുകയറുന്ന ദൃശ്യങ്ങൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കുസാറ്റിൽ നാല് പേരുടെ മരണത്തിലേക്ക് നയിച്ച അപകടം നടക്കുന്നതിന് തൊട്ടുമുമ്പുളള ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഗേറ്റ് തുറന്ന് നൽകിയതോടെ ആളുകൾ കൂട്ടത്തോടെ സ്റ്റേഡിയത്തിന് ഉള്ളിലേക്ക് ഇരച്ചുകയറുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. സ്റ്റേഡിയത്തിലുണ്ടായിരുന്ന കാണികളിൽ ഒരാൾ മൊബൈലിൽ പക‍ര്‍ത്തിയതാണ് ദൃശ്യങ്ങൾ. ആളുകൾ ഇടിച്ചുകയറുന്നത് കാണാം. 1000 മുതൽ 1500 പേരെ വരെ ഉൾക്കൊള്ളാനാവുന്ന ഓഡിറ്റോറിയത്തിനകത്ത് മുഴുവനായും ആളുകൾ ഉണ്ടായിരുന്നില്ല. എന്നാൽ ഗേറ്റ് തുറന്നതോടെ ഈ ഭാഗത്ത് തളളിക്കയറ്റമുണ്ടായതാണ് അപകടമുണ്ടാക്കിയത്. മഴയും പെയ്തതോടെ കൂടുതൽപേർ ഉള്ളിലേക്ക് കയറുകയായിരുന്നു.

രണ്ട് ദിവസമായി നടന്നുവന്നിരുന്ന ടെക് ഫെസ്റ്റിന്റെ സമാപന ദിവസമാണ് അപകടം നടന്നത്. ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനമേള കാണാനെത്തിയവരാണ് അപകടത്തിൽപ്പെട്ടത്. രണ്ടാം വര്‍ഷ സിവില്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികളായ കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി, നോര്‍ത്ത് പറവൂര്‍ സ്വദേശിനി ആന്‍ റൂഫ്, താമരശ്ശേരി സ്വദേശിനി സാറ തോമസ്, പാലക്കാട് മുണ്ടൂര്‍ സ്വദേശി ആല്‍ബിന്‍ ജോസഫ് എന്നിവ‍ര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. നാലുപേരും മരിച്ചത് ശ്വാസം മുട്ടിയാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശ്വാസകോശത്തിന് പരിക്കേറ്റ് ശ്വാസതടസം ഉണ്ടായതായും 4 പേരുടേയും കഴുത്തിലും നെഞ്ചിലും പരിക്കേറ്റിരുന്നുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥികളെ അധിക്ഷേപിച്ച കേസ് ; ടി ജി മോഹൻദാസ് ഇന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ...

0
തിരുവനന്തപുരം: ഡൽഹി ജന്തർമന്തറിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരേ അധിക്ഷേപ പരാമർശം നടത്തിയ കേസിൽ...

വിഴിഞ്ഞത്തും നീണ്ടകരയിലും കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ ഇന്നും തുടരും

0
തിരുവനന്തപുരം: തിരുവനന്തപുരത്തും കൊല്ലം നീണ്ടകരയിലുമായി മത്സ്യബന്ധന വള്ളങ്ങൾ മറിഞ്ഞുണ്ടായ അപകടങ്ങളിൽ കാണാതായവർക്കായുള്ള തെരച്ചിൽ...

ആസൂത്രണ ബോർഡ് പരീക്ഷാ തട്ടിപ്പ് : രേഖകൾ നൽകണമെന്ന ഉത്തരവിനെതിരായ പിഎസ്‌സി ഹർജി ഹൈക്കോടതി...

0
കൊച്ചി:  ആസൂത്രണ ബോർഡ് പരീക്ഷ തട്ടിപ്പിൽ പരീക്ഷ രേഖകൾ നൽകണമെന്ന വിവരാവകാശ കമ്മീഷണർ...

ആലപ്പുഴ ചെന്നിത്തലയിലെ വീട്ടില്‍ നിന്ന് ഇരുപത് പവന്‍ സ്വര്‍ണം മോഷണം പോയ കേസ്, രണ്ടാം...

0
ആലപ്പുഴ : ഏഴു മാസം മുമ്പ് ആലപ്പുഴ ചെന്നിത്തലയിലെ വീട്ടില്‍ നിന്ന്...