കൊച്ചി : സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. കഴിഞ്ഞദിവസം എത്താന്‍ നോട്ടിസ് നല്‍കിയിരുന്നെങ്കിലും അരുണ്‍ വ്യക്തിപരമായ അസൗകര്യം അറിയിച്ചു. തുടര്‍ന്നാണ് ഇന്ന് ഹാജരായത്. സെക്രട്ടറിയറ്റിന് സമീപത്ത് അരുണ്‍ ബാലചന്ദ്രന്‍ എടുത്തു നല്‍കിയ ഫ്ളാറ്റിലാണ് പ്രതികള്‍ ഗൂഢാലോചന നടത്തിയതെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ പറഞ്ഞിട്ടാണ് ഫ്ളാറ്റ് എടുക്കാന്‍ സഹായിച്ചതെന്ന് അരുണ്‍ പിന്നീട് വ്യക്തമാക്കിയിരുന്നു. പ്രതികള്‍ ഫ്ളാറ്റിലുണ്ടായിരുന്ന സമയത്ത് അരുണ്‍ അവിടെ സന്ദര്‍ശിച്ചിട്ടുണ്ടോ, പ്രതികളുമായി കൂടുതല്‍ അടുപ്പമുണ്ടോ തുടങ്ങിയ വിവരങ്ങളാണ് കസ്റ്റംസ് ആരായുക.
സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു
RECENT NEWS
Advertisment