ന്യൂഡല്‍ഹി : കോണ്‍സുലേറ്റ് വഴി ഈന്തപ്പഴവും ഖുറാനും കൊണ്ടുവന്ന സംഭവത്തില്‍ യുഎഇ മുന്‍ കോണ്‍സല്‍ ജനറലിനും അറ്റാഷെയ്ക്കും കസ്റ്റംസ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച് അനുമതി നല്‍കിയത്. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിന് പിന്നാലെ ഇരുവരും വിദേശത്തേക്ക് പോയിരുന്നു. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലും ഡോളര്‍ക്കടത്ത് കേസിലും ഇരുവര്‍ക്കും നോട്ടീസ് നല്‍കിയിരുന്നെങ്കിലും മറുപടി ലഭിച്ചിരുന്നില്ല. 2016 ഒക്ടോബർ മുതൽ ദുബായില്‍ നിന്ന് പലപ്പോഴായി പതിനേഴായിരം കിലോ ഈന്തപ്പഴം കോൺസുലേറ്റിന്റെ പേരിൽ വന്നെന്നാണ് വേ ബിൽ പരിശോധനയില്‍ വ്യക്തമായത്.
കോണ്‍സുലേറ്റ് വഴി ഈന്തപ്പഴവും ഖുറാനും കൊണ്ടുവന്ന സംഭവത്തില്‍ യുഎഇ മുന്‍ കോണ്‍സല്‍ ജനറലിനും അറ്റാഷെയ്ക്കും കാരണം കാണിക്കല്‍ നോട്ടീസ്
RECENT NEWS
Advertisment