Friday, May 3, 2024 9:41 am

പാചകക്കാരും, സഹായികളും ബ്രാഹ്മണരായിരിക്കണം ; ഭക്ഷണം ഉണ്ടാക്കുന്നതിനായി ക്ഷണിച്ച ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്വട്ടേഷനെതിരെ വ്യാപക വിമര്‍ശനം

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : പാചകക്കാരും, സഹായികളും ബ്രാഹ്മണരായിരിക്കണം. ഭക്ഷണം ഉണ്ടാക്കുന്നതിനായി ക്ഷണിച്ച ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്വട്ടേഷനെതിരെ വ്യാപക വിമര്‍ശനം. ഗുരുവായൂര്‍ ക്ഷേത്രത്തിലെ 2022 ലെ ഉത്സവത്തോടനുബന്ധിച്ച്‌ ഭക്ഷണം ഉണ്ടാക്കുന്നതിനായി ക്ഷണിച്ച ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്വട്ടേഷനെതിരെ വ്യാപക വിമര്‍ശനം. ക്വട്ടേഷനില്‍ പറയുന്ന വ്യവസ്ഥയില്‍ പരസ്യമായി ജാതിവിവേചനം നിലനില്‍ക്കുന്നു എന്നാണ് ആക്ഷേപം. പാചക പ്രവര്‍ത്തിക്ക് വരുന്ന പാചകക്കാരും, സഹായികളും ബ്രാഹ്മണരായിരിക്കണം എന്ന വ്യവസ്ഥയാണ് വിവാദത്തിന് വഴിവച്ചിരിക്കുന്നത്. ജനുവരി 17 നാണ് ക്വട്ടേഷന്‍ ക്ഷണിച്ചുകൊണ്ടുള്ള നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. ഫെബ്രുവരി രണ്ടാം തീയ്യതിയാണ് അവസാന തീയ്യതി.

പ്രസാദ ഊട്ട്, പകര്‍ച്ച വിതരണം എന്നിവക്കാവശ്യമായ ഭക്ഷണം ഉണ്ടാക്കുന്നതിലേക്കായി ദേഹണ്ഡപ്രവര്‍ത്തി, പച്ചക്കറി സാധനങ്ങള്‍ മുറിച്ച്‌ കഷ്ണങ്ങളാക്കല്‍, കലവറയില്‍ നിന്നും സാധനസാമിഗ്രികള്‍ ഊട്ടുപുരയിലേക്ക് എത്തിക്കല്‍, പാകം ചെയ്തവ വിതരണപന്തലിലേക്കും ബാക്കിവന്നവയും പാത്രങ്ങളും തിരികെ ഊട്ടുപുരയിലേക്ക് എത്തിക്കല്‍, രണ്ട് ഫോര്‍ക്ക് ലിഫ്റ്റ് സംവിധാനം ഏര്‍പ്പെടുത്തല്‍ ഉള്‍പ്പെടെ എല്ലാ പ്രവ്യത്തികള്‍ എന്നിവയ്ക്കാണ് ദേവസ്വം ക്വട്ടേഷന്‍ ക്ഷണിച്ചത്.

ഇതിനായി മുന്നോട്ട് വച്ചിട്ടുള്ള 13 നിബന്ധനകളില്‍ ഏഴാമതായാണ് ബ്രാഹ്മണര്‍ക്ക് മാത്രം എന്ന നിബന്ധന മുന്നോട്ട് വയ്ക്കുന്നത്. ക്വട്ടേഷന്‍ ക്ഷണിച്ചുകൊണ്ടുള്ള നോട്ടീസിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വ്യാപകമായ വിമര്‍ശനമാണ് ഉയരുന്നത്. എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍ ഉള്‍പ്പെടെ നോട്ടീസ് പങ്കുവച്ചുകൊണ്ട് വിമര്‍ശനം ഉയര്‍ത്തി രംഗത്തെത്തി. ദളിത് പൂജാരിമാരെ ഉള്‍പ്പെടെ ക്ഷേത്രങ്ങളിലേക്ക് നിയോഗിക്കുകയും നവോത്ഥാന മുന്നേറ്റങ്ങള്‍ എന്ന പേരില്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്യുമ്പോഴാണ് ഗുരുവായൂര്‍ ദേവസ്വം പാചകത്തിന് പോലും ജാതി വ്യക്തമാക്കി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പ്രീമിയം സൗകര്യങ്ങളുമായി കേരളത്തിന്റെ സ്വകാര്യ ട്രെയിന്‍ ജൂണ്‍ നാലുമുതല്‍ സർവീസ് ആരംഭിക്കുന്നു ; ആദ്യ...

0
തിരുവനന്തപുരം: സ്വകാര്യ ട്രെയിന്‍ ടൂര്‍ പാക്കേജ് ആദ്യമായി കേരളത്തിലും. രാജ്യത്തിന്റെ വിവിധ...

കോന്നി ഗവ.മെഡിക്കൽ കോളേജിന് സമീപത്തു വളരുന്ന പൊന്തക്കാടുകൾ ഭീഷണിയാകുന്നു

0
കോന്നി : ഗവ.മെഡിക്കൽ കോളേജിന് സമീപത്തു വളരുന്ന പൊന്തക്കാടുകൾ ഭീഷണിയാകുന്നു. കോന്നി...

മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം വേണം ; ഒരു ദിവസം 15 മെ​ഗാവാട്ടെങ്കിലും കുറയ്ക്കണമെന്നും...

0
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപയോ​ഗത്തിൽ മേഖല തിരിച്ചു വൈദ്യുതി നിയന്ത്രണം വേണം...

കെ-ടെറ്റ് : അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി

0
തിരുവനന്തപുരം: പ്രൈമറി ക്ലാസ് മുതൽ ഹൈസ്കൂൾ വരെയുള്ള ക്ലാസുകളിൽ പഠിപ്പിക്കാൻ അധ്യാപകരുടെ...