തിരുവനന്തപുരം: വിമാനത്താവളം വഴി സ്വര്‍ണ്ണക്കടത്ത് നടത്തിയ കേസില്‍ പ്രതി സ്വപ്‍ന സുരേഷിനെ ആറ് മണിക്കൂറില്‍ അധികം ചോദ്യം ചെയ്ത് കസ്റ്റംസ് മടങ്ങി. തിരുവനന്തപുരം അട്ടക്കുളങ്ങര വനിത ജയിലില്‍ രാവിലെ 10 മണിക്കാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്.
സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ എന്‍ഫോഴ്‌സ്മെന്‍റിന് സ്വപ്ന മൊഴി നല്‍കിയതിന് പിന്നാലെയാണ് കസ്റ്റംസ് ചോദ്യം ചെയ്യാനെത്തിയത്. കൈക്കൂലി ഇടപാടുകളെല്ലാം ശിവശങ്കറിന്‍റെ അറിവോടെയാണെന്നായിരുന്നു സ്വപ്ന മൊഴി നല്‍കിയിരിക്കുന്നത്.