തദ്ദേശ പൊതുതെരഞ്ഞെടുപ്പ് : ജില്ല-താലൂക്ക് തല ആന്റി-ഡിഫേയ്‌സ്‌മെന്റ് സ്‌ക്വാഡ് രൂപീകരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തദ്ദേശ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയില്‍ ജില്ലാതല, താലൂക്ക് തല ആന്റി-ഡിഫേയ്‌സ്‌മെന്റ് സ്‌ക്വാഡ് രൂപീകരിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു.

ജില്ലാ തലത്തില്‍ അസിസ്റ്റന്റ് കളക്ടര്‍ വി.ചെല്‍സാസിനിയാണ് നോഡല്‍ ഓഫീസര്‍. താലൂക്കുതലത്തില്‍ തഹസില്‍ദാര്‍മാരാണ് നോഡല്‍ ഓഫീസര്‍മാര്‍. കോഴഞ്ചേരി, കോന്നി, റാന്നി, അടൂര്‍, തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളില്‍ തഹസില്‍ദാര്‍മാരായ കെ. ഓമനക്കുട്ടന്‍ നായര്‍, സുരേഷ്‌കുമാര്‍, കെ. നവീന്‍ ബാബു, ബീന എസ് ഹനീഫ്, പി ജോണ്‍ വര്‍ഗീസ്, എം.ടി ജയിംസ് എന്നിവരാണ് നോഡല്‍ ഓഫീസര്‍മാര്‍.

മാതൃക തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍, സ്ഥാനാര്‍ഥികള്‍, പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നടത്തിയാല്‍ അവ തടയുന്നതിനും നടപടി എടുക്കുന്നതിനുമാണ് സ്‌കോഡ് രൂപികരിച്ചിരിക്കുന്നത്. ചട്ടം ലംഘിച്ച് സ്ഥാപിക്കുന്ന പ്രചാരണ സാമഗ്രികള്‍, കൊടിതോരണങ്ങള്‍, ബാനര്‍, പോസ്റ്റര്‍, നോട്ടീസ്, മൈക്ക് അനൗണ്‍സ്‌മെന്റ് എന്നിവ പരിശോധിച്ച് ചട്ടലംഘനം ഉണ്ടെങ്കില്‍ നടപടി സ്വീകരിക്കും. സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണവും ഈ സ്‌ക്വാഡുകള്‍ നിരീക്ഷിക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി പ്രചാരണത്തിന് പ്ലാസ്റ്റിക്, ഫ്‌ളെക്‌സ് എന്നിവ ഉപയോഗിച്ചാലും സ്‌ക്വാഡിന്റെ പിടിവീഴും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...