സംഘടനാ സാന്നിദ്ധ്യം ദുര്‍ബലമായിരുന്നു ; കോണ്‍ഗ്രസിനെ വിമര്‍ശിച്ച്‌ പി ചിദംബരo

For full experience, Download our mobile application:
Get it on Google Play

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് തോല്‍വിയില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച്‌ കൂടുതല്‍ നേതാക്കള്‍ രംഗത്ത്. കോണ്‍ഗ്രസിന്റെ സംഘടനാ സാന്നിദ്ധ്യം ഉണ്ടായിരുന്നില്ലെന്നോ, ദുര്‍ബലമായിരുന്നുവെന്നോ ആണ് ബീഹാര്‍ തെരഞ്ഞെടുപ്പിലെയും മറ്റിടങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിലെയും ഫലങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് പി ചിദംബരം പറഞ്ഞു. മുതിര്‍ന്ന നേതാവ് കപില്‍ സിബലിന്റെ പരസ്യ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയാണ് പി ചിദംബരത്തിന്റെയും കുറ്റപ്പെടുത്തല്‍.

സാധാരണ, പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പരാജയങ്ങളിലും നേതൃത്വത്തിലുള്ള വീഴ്ചകളിലും കോണ്‍ഗ്രസിലെ മറ്റാരേക്കാളും പ്രതിരോധം തീര്‍ത്തിരുന്ന ചിദംബരം ‘ദൈനിക് ഭാസ്‌ക്കറി’ന് നല്‍കിയ അഭിമുഖത്തിലാണ് പുതിയ പരാമര്‍ശം നടത്തിയത്. ‘ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, കര്‍ണാടക എന്നിവടങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ ഞാന്‍ വളരെ ആശങ്കയിലാണ്. പ്രദേശങ്ങളില്‍ പാര്‍ട്ടിക്ക് സംഘടനാ സന്നിദ്ധ്യമില്ലായിരുന്നുവെന്നോ, ദുര്‍ബലമായിരുന്നുവെന്നോ ആണ് ഇത് കാണിക്കുന്നത്’- കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ചിദംബരം ചൂണ്ടിക്കാട്ടി.

ബീഹാറില്‍ കോണ്‍ഗ്രസിനും ആര്‍ജെഡിക്കും വിജയസാധ്യതയുണ്ടായിരുന്നു. വിജയത്തിന് വളരെ അടുത്തായിരുന്നിട്ടും തോറ്റതിനെക്കുറിച്ച്‌ സമഗ്രമായ അവലോകനം ആവശ്യമാണ്. രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ജാര്‍ഖണ്ഡിലും വിജയം നേടിയിട്ട് ഒരുപാട് കാലമായില്ലെന്നത് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

സംഘടനാപരമായി താഴേത്തട്ടില്‍ ശക്തിപ്പെട്ടാല്‍ സിപിഐ(എംഎല്‍), എഐഎംഐഎം പോലുള്ള ചെറു പാര്‍ട്ടികള്‍ക്കും പ്രകടനം നടത്താമെന്ന് ബിഹാര്‍ തെരഞ്ഞെടുപ്പ് തെളിയിച്ചു. ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന് കിട്ടുന്നതിനേക്കാള്‍ വോട്ടുകള്‍ പ്രതിപക്ഷ സഖ്യത്തിന് ലഭിക്കും. പക്ഷേ പരാജയപ്പെടുത്തണമെങ്കില്‍ താഴേക്കിടയില്‍ സംഘടനയെ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ ബൈക്കപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരണപ്പെട്ടു. ദില്ലി ഉത്തം...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...