രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആകാശ് തില്ലങ്കേരിയുടെ വീട്ടില്‍ കസ്റ്റംസ് പരിശോധന

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ വീട്ടില്‍ കസ്റ്റംസ് പരിശോധന. ടി പി ചന്ദ്രശേഖരന്‍ കൊലക്കേസ് പ്രതി ഷാഫിയെ ചോദ്യംചെയ്തതില്‍ നിന്നും ആകാശിന്റെ പങ്ക് സംബന്ധിച്ച സൂചന ലഭിച്ചിരുന്നു. അസി.കമ്മീഷണര്‍ ഇ വികാസിന്റെ നേതൃത്വത്തിലാണ് റെയ്ഡ്.

ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് കസ്റ്റംസിന്റെ  ഏഴംഗ സംഘം പരിശോധനക്ക് എത്തിയത്. റെയ്ഡിന് മുമ്പ്  പോലീസ് സഹായം കസ്റ്റംസ് തേടിയിട്ടുണ്ട്. ആകാശ് തില്ലങ്കേരി വീട്ടില്‍ ഇല്ല എന്നാണ് സൂചന. ചോദ്യചെയ്യലിന് ഹാജരാകാന്‍ ആകാശ് തില്ലങ്കേരിക്ക് കസ്റ്റംസ് നോട്ടീസ് നല്‍കി. വെള്ളിയാഴ്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസ്. ടി പി വധക്കേസ് പ്രതി കൊടി സുനിയെയും ചോദ്യം ചെയ്തേക്കും.

അതേസയം രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസിലെ പ്രതി അര്‍ജുന്‍ ആയങ്കിക്ക് അന്തര്‍ സംസ്ഥാന കള്ളകടത്ത് റാക്കറ്റുമായി ബന്ധമുണ്ടെന്നാരോപിച്ച്‌ കസ്റ്റംസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വലിയ അളവില്‍ സ്വര്‍ണം ഇന്ത്യയിലെത്തിച്ചുവെന്നും അത് രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷക്ക് ഭീഷണിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...