ഭൂട്ടാനിൽ നിന്ന് നിയമവിരുദ്ധമായി കടത്തിയ വാഹനങ്ങൾ കണ്ടെത്താനുള്ള പരിശോധന കസ്റ്റംസ് ഇന്നും തുടരും

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഓപ്പറേഷൻ നംഖോറിന്റെ ഭാഗമായി ഭൂട്ടാനിൽ നിന്ന് നിയമവിരുദ്ധമായി കടത്തിയ വാഹനങ്ങൾ കണ്ടെത്താനുള്ള പരിശോധന കസ്റ്റംസ് ഇന്നും തുടരും. സംസ്ഥാനത്ത് ഇനിയും ഇത്തരം വാഹനങ്ങളുണ്ടെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ കസ്റ്റംസിന്റെ പക്കലുണ്ട്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തുടർപരിശോധനകൾ നടത്താനാണ് തീരുമാനം. നിലവിൽ പിടികൂടിയ വാഹനങ്ങളുടെ രേഖകൾ ഹാജരാക്കാൻ നടന്മാരടക്കമുള്ളവർക്ക് നോട്ടീസ് നൽകിയിട്ടുണ്ട് കസ്റ്റംസ്. ഇവരെ വിളിച്ചു വരുത്തുന്ന കാര്യത്തിലും ഉടൻ തീരുമാനം ഉണ്ടായേക്കും. പിടിച്ചെടുത്ത ആഡംബര വാഹനങ്ങൾ ഉടമകൾക്ക് തന്നെ കസ്റ്റംസ് വിട്ടുകൊടുക്കും. സേഫ് കസ്റ്റഡിയിൽ സൂക്ഷിക്കാൻ നോട്ടീസ് നൽകാനാണ് കസ്റ്റംസിന്റെ തീരുമാനം. നിയമ നടപടികൾ അവസാനിക്കും വരെ ഇവ ഉപയോഗിക്കാൻ പാടില്ല. കുറ്റം തെളിഞ്ഞാൽ വാഹനങ്ങൾ കണ്ടുകെട്ടും. ഓപ്പറേഷൻ നുംഖോർ പരിശോധനകൾ തുടരുകയാണ്.

അതേസമയം വാഹന ഇടപാടുകൾക്ക് പിന്നിൽ സാമ്പത്തിക ക്രമക്കേടുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ഇ ഡിയുടെ പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. FEMA,PMLA തുടങ്ങിയ നിയമങ്ങളുടെ ലംഘനം വാഹന ഇടപാടുകളിൽ നടന്നിട്ടുണ്ടോ എന്ന പരിശോധനയാണ് ഇ ഡി നടത്തുന്നത്. കൂടുതൽ കേന്ദ്ര ഏജൻസികൾ വരും ദിവസങ്ങളിൽ അന്വേഷണത്തിന്റെ ഭാഗമാകും. എന്നാൽ 150 ഓളം വാഹനങ്ങളിൽ ഇതുവരെ പിടിച്ചെടുത്തത് 38 എണ്ണം മാത്രമാണ്. ഇന്നലെ കണ്ടെത്തിയ കുണ്ടന്നൂരിലെ ഫസ്റ്റ് ഓണർ വാഹനം കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കസ്റ്റംസ് അതീവ രഹസ്യമായിനടത്തിയ അന്വേഷണത്തിനൊടുവിലാണ് കഴിഞ്ഞ ദിവസം ഒരേസമയം സംസ്ഥാനവ്യാപകമായി ഓപ്പറേഷൻ നുംഖോറിന് തുടക്കമിട്ടത്.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുഞ്ഞിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളേജിന് വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോർട്ട്

0
തിരുവനന്തപുരം: ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ കോട്ടയം...

കേരളത്തിന് ആശ്വാസമായി ഈ ആഴ്ച അവസാനത്തോടെ മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: കൊടും ചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമായി ഈ ആഴ്ച അവസാനത്തോടെ...

ഡൽഹിയിൽ ഹോസ്റ്റൽ കെട്ടിടം തകർന്ന് മരണം ഏഴായി, ഒളിവിൽ പോയ കെട്ടിട ഉടമയെ രാജസ്ഥാനിൽ...

0
ന്യൂഡൽഹി : സത്യനികേതനിൽ ബഹുനില ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ മരണം...

നിർത്തിയിട്ടിരുന്ന എട്ടോളം വാഹനങ്ങൾ അടിച്ചുതകർത്തു ; കാപ്പ കേസ് പ്രതി അറസ്റ്റിൽ

0
കടയ്ക്കാവൂർ : പാലാംകോണത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾ അടിച്ചുതകർത്ത കേസിൽ...