റാന്നി: വെച്ചൂച്ചിറ എരുമേലി റോഡില്‍ വളവുകളിലെ കട്ടിങ് അപകടഭീഷണി ഉയര്‍ത്തുന്നു. ഉന്നത നിലവാരത്തില്‍ ടാറിങ് പൂര്‍ത്തീകരിച്ച റോഡിന്റെ മിക്ക സ്ഥലങ്ങളിലും വളവുകളില്‍ സമാനമായി കട്ടിങ് രൂപപ്പെട്ടിരിക്കുകയാണ്. ബിഎം ആന്‍ഡ് ബിസി സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മാണം നടത്തുന്ന റോഡുകളുടെ വശങ്ങള്‍ കൃത്യമായ സമയത്ത് ഐറിഷ് ചെയ്യാത്തത് മൂലമാണ് ഇത്തരത്തില്‍ കട്ടിങ് രൂപപ്പെട്ടതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
മഴവെള്ളത്തില്‍ വശങ്ങള്‍ വീണ്ടും കട്ടിങ് കൂടാന്‍ സാധ്യത ഉള്ളതിനാല്‍ എത്രയും വേഗം പരിഹാരം കാണണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഇരുചക്ര വാഹനങ്ങളും മറ്റും ഇത്തരം കട്ടിങ്ങില്‍ ചാടിയാല്‍ അപകടം ഉറപ്പാണ്. കൂടാതെ വളവുകളിലുള്ള ഇത്തരം കട്ടിങ്ങുകള്‍ കാറുകള്‍ക്കും, ഓട്ടോ റിക്ഷകള്‍ക്കും വരെ ഭീഷണിയാണ്. വനമേഖലയിലെ ചപ്പാത്ത് ഭാഗത്ത് റോഡിന്റെ ഇരു വശങ്ങളിലും കാടുകള്‍ പടര്‍ന്നു കിടക്കുന്നതു പലപ്പോഴും വാഹനങ്ങള്‍ അപകടത്തില്‍പ്പെടാന്‍ കാരണമാകുന്നുണ്ട്. ഇതിനും അധികൃതര്‍ ഇടപെട്ട് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാണ്.