ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയെ ഇന്ത്യ പ്രതിരോധിക്കുന്നതിനിടെ കേന്ദ്രസര്‍ക്കാരിനെതിരെ ദി ഗാര്‍ഡിയനില്‍ അരുന്ധതി റോയി എഴുതിയ ലേഖനം ഇന്ത്യക്കെതിരെ വിദേശ മാധ്യമങ്ങള്‍ ആയുധമാക്കിയിരുന്നു. ഇന്ത്യാ സര്‍ക്കാരില്‍ ഒരാളാണ് എല്ലാ തീരുമാനങ്ങളും എടുക്കുന്നതെന്നും അയാള്‍ അപകടകാരിയാണെന്നും അരുന്ധതി എഴുതി. കൂടാതെ കാര്‍ പാര്‍ക്കിങ് സ്ഥലങ്ങളും മറ്റും ശ്മശനങ്ങളാകുകയാണെന്നും കോവിഡ് മരണങ്ങളെ പൊലിപ്പിച്ചുകാട്ടിയും ലേഖനത്തില്‍ പറയുന്നു.
ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ഡല്‍ഹിയിലെ നയരൂപീകരണ സമിതി കോര്‍ഡിനേറ്റര്‍ ഡോക്ടര്‍ സിവി ആനന്ദബോസ്. ഇന്ത്യന്‍ ഭരണ ഘടന നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തി തെറ്റായ കാര്യങ്ങള്‍ പൊലിപ്പിച്ചു കാട്ടി സ്വന്തം അമ്മയുടെ മുഖത്തു കരിവാരി തേക്കുകയാണ് അരുന്ധതി ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിദേശ മാധ്യമങ്ങളായ ന്യൂയോര്‍ക്ക് ടൈംസും ദി ഗാര്‍ഡിയനും വാഷിങ്‌ടൈം പോസ്റ്റും എല്ലാം ഇവര്‍ ആയുധമാക്കി ഇന്ത്യക്കെതിരെ ലേഖനത്തിലൂടെ വിഷം വമിപ്പിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
വിദേശ ശക്തികള്‍ക്ക് ഭാരതത്തെ തീറെഴുതാനും മോദി എന്ന ശക്തനായ പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താനും വേണ്ടി മാത്രം പേന ചലിപ്പിക്കുന്നതാണ് നിങ്ങളുടെ ജോലി. നിങ്ങള്‍ ജനിച്ച കേരളത്തിലെ ഒരു ജീവന് വേണ്ടിയെങ്കിലും നിങ്ങള്‍ ചെറു വിരല്‍ അനക്കിയോ? – ആനന്ദബോസ് ചോദിച്ചു.
ജനങ്ങള്‍ ഭരിക്കുന്ന ഇന്ത്യയെ നോക്കി ഇവിടെ ഒരു ഗവണ്മെന്റ് ഉണ്ടോ എന്ന് നിങ്ങള്‍ ചോദിക്കുമ്പോള്‍ നിങ്ങള്‍ക്ക് ഇന്ത്യയെക്കുറിച്ച് ഒന്നും അറിയില്ല. ഇന്ത്യയിലെ ജനങ്ങള്‍ക്കിടയിലേക്ക് നിങ്ങള്‍ കടന്നു ചെന്ന് ചോദിക്കണം, ഇവിടെ ഒരു ഗവണ്മെന്റ് ഉണ്ടോ എന്ന്. ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ ഭരിക്കുന്ന ഇന്ത്യക്കെതിരെ വിദേശ രാജ്യങ്ങളില്‍ നിന്ന് കുറയ്ക്കുന്ന നിങ്ങള്‍ മനസ്സിലാക്കണം ഓരോ ജനങ്ങളും ഒരു ഒറ്റയാള്‍ പട്ടാളം പോലെയാണ് ഇന്ത്യയില്‍ കോവിഡിനെതിരെ പ്രവര്‍ത്തിക്കുന്നത്.
അരുന്ധതീ റോയി, മാവോയിസ്റ്റ് പുസ്തകങ്ങള്‍ വായിച്ചു ഉന്മാദം കൊണ്ട നിങ്ങള്‍ വല്ലപ്പോഴും ഇന്ത്യന്‍ ഭരണ ഘടന എന്ന പുസ്തകം കൂടി വായിക്കണം. സാഹിത്യ രംഗത്ത് ശോഭിച്ചതുകൊണ്ട് നിങ്ങള്‍ എല്ലാ കാര്യത്തിലും മുകളില്‍ ആണെന്ന് ധരിക്കരുത്. നിങ്ങളുടെ സാഹിത്യകാരിയെ ജനങ്ങള്‍ അംഗീകരിക്കും. എന്നാല്‍ വിലകുറഞ്ഞ രാഷ്ട്രീയം കളിച്ചാല്‍ ജനങ്ങള്‍ ക്ഷമിക്കില്ല. നിങ്ങളെ കാണുന്നത് ഇന്ത്യയെ വിഷമുലയൂട്ടി കൊല്ലാന്‍ വന്ന പൂതനയെ പോലെയാണ്. ഇന്ത്യയെ തകര്‍ക്കാന്‍ നോക്കുന്ന ബ്രേക്ക് ഇന്ത്യാ ബ്രിഗേഡിന്റെ ആളായി നിങ്ങള്‍ വരരുത്. ആനന്ദബോസ് പറയുന്നു.