കൊറോണ പ്രതിസന്ധി രൂക്ഷമായ രാജ്യങ്ങളിലേക്ക് വാക്‌സിൻ അയയ്ക്കാൻ പദ്ധതിയുമായി യുഎഇ

For full experience, Download our mobile application:
Get it on Google Play

അബുദാബി: കൊറോണ പ്രതിസന്ധി രൂക്ഷമായ രാജ്യങ്ങളിലേക്ക് വാക്‌സിൻ അയയ്ക്കാൻ പദ്ധതിയുമായി യുഎഇ. എമിറേറ്റ്‌സ് റെഡ് ക്രസന്റും തമൂഹ് ഹെൽത്ത് കെയറും സംയുക്തമായാണ് രാജ്യത്തിനകത്തും മറ്റ് രാജ്യങ്ങളിലേക്കും വാക്‌സിൻ വിതരണം ചെയ്യുന്ന പദ്ധതിക്ക് മേൽനോട്ടം വഹിക്കുക.

എമിറേറ്റ്‌സ് റെഡ് ക്രസന്റും തമൂഹ് ഹെൽത്ത് കെയറും ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ഒപ്പിട്ടു. കൊറോണ പ്രതിരോധത്തിനായി മറ്റ് രാജ്യങ്ങളിലേക്കും അവിടങ്ങളിലെ ടാർഗെറ്റ് ഗ്രൂപ്പുകൾക്കുമായി തമൂഹ് വാക്‌സിനുകൾ നൽകും. ഓരോ രാജ്യങ്ങളിലെയും അധികൃതരുമായി സഹകരിച്ച് എമിറേറ്റ്‌സ് റെഡ് ക്രസന്റാണ് വാക്‌സിൻ അത്യാവശ്യമായ രാജ്യങ്ങളെ തെരഞ്ഞെടുക്കുന്നത്.

വാക്‌സിൻ വിതരണം സുഗമമാക്കാൻ രൂപീകരിച്ച ഹോപ് കൺസോർഷ്യം വ്യത്യസ്ത വാക്‌സിനുകൾ യുഎഇയിലെത്തിച്ച് സംഭരിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അഞ്ച് മണിക്കൂറിനുള്ളിൽ എത്തിക്കും. ഓരോ രാജ്യത്തിന്റെയും ആവശ്യം അനുസരിച്ചാണ് വാക്‌സിൻ ലഭ്യമാക്കുക.

ഹയാത്ത് വാക്‌സിൻ എന്ന പേരിൽ സിനോഫാം വാക്‌സിൻ യുഎഇയിൽ പ്രാദേശികമായി ഉൽപ്പാദിപ്പിച്ച് തുടങ്ങിയിരുന്നു. 800 കോടി വാക്‌സിൻ ശേഖരിച്ച് മൈനസ് 80 ഡിഗ്രി താപനിലയിൽ സൂക്ഷിച്ച് വെക്കാനുള്ള ശീതീകരണ സംവിധാനങ്ങളും യുഎഇയിലുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...