Sunday, April 20, 2025 4:27 pm

സ്ത്രീകള്‍ക്കെതിരായ സൈബര്‍ ആക്രമണം കേസെടുക്കുന്നത് വൈകിപ്പിച്ചാല്‍ നടപടി : ലോക്നാഥ് ബെഹ്റ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്ത്രീകൾക്കെതിരായ സൈബർ ആക്രമണ പരാതികളിൽ കേസെടുക്കുന്നത് വൈകിപ്പിച്ചാൽ കർശന നടപടിയെന്ന മുന്നറിയിപ്പുമായി പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. നിയമപരമായി കേസെടുക്കാനാവുന്ന സംഭവങ്ങളിലും സംശയങ്ങളുടെ അടിസ്ഥാനത്തിൽ കേസെടുക്കുന്നത് വൈകുന്നതിനെതിരേയാണ് പോലീസ് മേധാവിയുടെ മുന്നറിയിപ്പ്. തിരുവനന്തപുരത്ത് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുമായി ബന്ധപ്പെട്ട സംഭവങ്ങൾക്കു പിന്നാലെയാണിത്. സൈബർ അതിക്രമങ്ങൾ സംബന്ധിച്ച പരാതി ലഭിച്ചാൽ അനുയോജ്യമായ വകുപ്പുകൾ ഉൾപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യണം.

എന്നാൽ സ്ത്രീകൾക്കെതിരായ കുത്തുവാക്കുകൾ, നിസ്സാര പരാമർശങ്ങൾ, അപകീർത്തികരമായ പരാമർശങ്ങൾ എന്നിവയ്ക്ക് ലൈംഗികാധിക്ഷേപത്തിന്റെയും അശ്ലീല പ്രദർശനത്തിന്റെയും നിറം നൽകുന്നതു കാണുന്നുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ പരാതി സംബന്ധിച്ച് കൃത്യമായ പരിശോധനകൾ നടത്തി കോടതിയെ സമീപിക്കേണ്ടവയാണെങ്കിൽ പരാതിക്കാരിയെ അതിനായി നിർദേശിക്കണം. കേസെടുക്കാവുന്നവയാണെങ്കിൽ എത്രയും പെട്ടെന്ന് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാനും നിർദേശിച്ചിട്ടുണ്ട്.ലഭിക്കുന്ന പരാതികൾ, എത്രയെണ്ണത്തിൽ കേസ് രജിസ്റ്റർ ചെയ്തു, എത്ര പരാതികൾ തീർപ്പാക്കി എന്നീ കാര്യങ്ങൾ പരിശോധിച്ച് എല്ലാ മാസവും റിപ്പോർട്ട് നൽകാനും റേഞ്ച് ഡി.ഐ.ജി.മാരെ ചുമതലപ്പെടുത്തി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോന്നി ഇളകൊള്ളൂര്‍ തീപിടുത്തം ; സമാനമായ സംഭവം 25 വര്‍ഷങ്ങള്‍ക്ക് മുമ്പും നടന്നിരുന്നുവെന്ന് സമീപവാസികള്‍

0
കോന്നി : ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുൻപ് മനോജിന്റെ മരണത്തിന് സമാനമായ...

വ്യാജ സ്വർണം പണയപെടുത്തി പണം തട്ടാൻ ശ്രമിച്ചതിന് 4 പേർക്കെതിരെ കേസ്

0
കാസർകോട്: കരിന്തളം സഹകരണ ബാങ്കിൽ വ്യാജ സ്വർണം പണയപെടുത്തി പണം തട്ടാൻ...

കോന്നി ഇളകൊള്ളൂരില്‍ വീടിന് തീ പിടിച്ച് ഒരാൾ മരിച്ച സംഭവം ; ഫോറൻസിക് സംഘം...

0
കോന്നി : കോന്നി ഇളകൊള്ളൂർ ലക്ഷംവീട് കോളനിയിൽ വീടിന് തീ...

നിർമാണത്തിലെ അപാകത ; കോഴഞ്ചേരി ടി കെ റോഡിലെ ഓടയിൽ വെള്ളം കെട്ടിക്കിടന്ന്...

0
കോഴഞ്ചേരി : നിർമാണത്തിലെ അപാകത. ഓടയിൽ വെള്ളം കെട്ടിക്കിടന്നു ദുർഗന്ധം...