പത്തനംതിട്ട : സംസ്ഥാന യുവജന ക്ഷേമബോര്‍ഡിന്റെ നേതൃത്വത്തില്‍ ഈമാസം 26ന് രാവിലെ 11ന് പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ വനിതകള്‍ക്ക് ഓണ്‍ലൈന്‍ സൈബര്‍ അവയര്‍നസ് ക്ലാസ് നടത്തും. രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം നിര്‍വഹിക്കും. യുവജന ക്ഷേമബോര്‍ഡ് അംഗം പി.ആര്‍. പ്രവീണ്‍ അധ്യക്ഷത വഹിക്കും. പത്തനംതിട്ട നഗരസഭാ അംഗം കെ.ആര്‍. അജിത്ത് കുമാര്‍, കാതോലിക്കേറ്റ് കോളജ് പ്രന്‍സിപ്പല്‍ മാത്യു പി. ജോസഫ്, എന്‍എസ്എസ് പ്രോഗ്രം ഓഫീസര്‍ എസ്.സജിത്ത് ബാബു, ജില്ലാ യൂത്ത്പ്രോഗ്രാം ഓഫീസര്‍ ആര്‍.ശ്രീലേഖ, നാഷണല്‍ അവാര്‍ഡ് ജേതാവ് ഷിജിന്‍ വര്‍ഗീസ് എന്നിവര്‍ പങ്കെടുക്കും.
വനിതകള്‍ക്ക് ഓണ്‍ലൈന്‍ സൈബര്‍ അവയര്‍നസ് ക്ലാസ് പത്തനംതിട്ടയില്‍
RECENT NEWS
Advertisment