Friday, April 18, 2025 7:19 am

ബാങ്കിംങ് മേഖലയിലെ സൈബര്‍ കുറ്റകൃത്യങ്ങളില്‍ സദാ ജാഗ്രത പുലര്‍ത്തണം- സൈബര്‍ പോലീസ് സെല്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ബാങ്കിംങ് മേഖലയിലെ സൈബര്‍ കുറ്റകൃത്യങ്ങള്‍ കൂടിവരികയാണെന്നും ഏതു സമയത്തും ഇത്തരത്തിലുളള സൈബര്‍ അക്രമണം നമ്മളിലേക്കും കടന്നുവരാമെന്നും അതുകൊണ്ട് ഇക്കാര്യത്തില്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും സൈബര്‍ പോലീസ് സെല്‍ ഓഫീസര്‍ ബീരജ്.കെ പറഞ്ഞു. സഹകരണ മേഖലയും സൈബര്‍ കുറ്റകൃത്യങ്ങളും’എന്ന വിഷയത്തില്‍ കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് നടത്തിയ സൗജന്യ പഠന ക്ലാസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) ബി.സുധ ഉദ്ഘാടനം ചെയ്തു. ബാങ്കിംങ് മേഖലയില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ കൂടുതലാണെന്നും ഇന്റര്‍നെറ്റ് ഉപയോഗത്തിന്‍റെ മറവിലാണ് കുറ്റകൃത്യങ്ങള്‍ അരങ്ങേറുന്നതെന്നും ബീരജ്.കെ, രഞ്ജിത്ത്.ഒ യും അഭിപ്രായപ്പെട്ടു. സെബര്‍ ആക്രമണങ്ങള്‍ ഗുണഭോക്താക്കളുടെ വിശ്വാസ്യത തകര്‍ക്കുകയും സാമ്പത്തിക നഷ്ടം ഉണ്ടാക്കുകയും ചെയ്യുന്നു. ഒറ്റ ക്ലിക്കിലൂടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും ലക്ഷക്കണക്കിന് രൂപയാണ് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത്.

നമ്മുടെ ഫോണിലേക്ക് വരുന്ന മിക്ക സന്ദേശങ്ങളും അതത് കമ്പനികളില്‍ നിന്നാണോ എന്ന് പരിശോധിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. തെറ്റിദ്ധരിക്കപ്പെടുന്ന പലതരത്തിലുള്ള അഡ്രസ്സുകളില്‍ നിന്നും മെസ്സേജുകളോ ഇമെയിലുകളോ വരാം. എന്നാല്‍ അവ കൃത്യമാണോ എന്ന് പരിശോധിച്ച ശേഷം മാത്രമേ നാം ആ ലിങ്കില്‍ ക്ലിക്ക് ചെയ്യാന്‍ പാടുള്ളൂ. അല്ലെങ്കില്‍ ആ ഒറ്റ ക്ലിക്കിലൂടെ നമ്മുടെ എല്ലാ വിവരങ്ങളും സൈബര്‍ അക്രമങ്ങളുടെ കയ്യില്‍ എത്തുന്നു. സഹകരണ ബാങ്കുള്‍പ്പടെ പല ബാങ്കുകളിലും ഇത്തരത്തിലുളള തട്ടിപ്പുകള്‍ ഉണ്ടായികൊണ്ടിരിക്കുകയാണ്.

മൊബൈല്‍, ക്യാമറ, തുടങ്ങിയുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങളുമായി ബന്ധപ്പെട്ട കുറ്റ കൃത്യങ്ങളും ഇതിന്‍റെ പരിധിയില്‍പെടുത്താറുണ്ട്. ഇത്തരം സംവിധാനങ്ങളിലൂടെ വ്യക്തിയുടെ സ്വകാര്യ അവകാശങ്ങളെ ഹനിക്കുന്ന കുറ്റ കൃത്യങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. മൊബൈല്‍ ആപ്ലിക്കേഷനുകളും ഇന്ന് ഒരുപാട് സൈബര്‍ അക്രമങ്ങള്‍ക്ക് വഴിയൊരുക്കുന്നുണ്ട്. അതോടൊപ്പം തന്നെ ഇന്റര്‍നെറ്റ്, ഡിജിറ്റല്‍, ഗെയിമിങ്, മൊബൈല്‍ സാങ്കേതികതകള്‍ വഴി സൈബര്‍ വില്ലന്‍മാര്‍ ഏതു രൂപത്തിലും ഭാവത്തിലും എപ്പോള്‍ വേണമെങ്കിലും കുട്ടികളുടെ മുന്നില്‍ പ്രത്യക്ഷപ്പെടാം.

ബ്ലൂവെയില്‍ ചലഞ്ച് പോലെ പുതിയ പുതിയ അപകട ഭീഷണികള്‍ സൈബര്‍ രംഗത്തുണ്ട്. കുട്ടികളെയാണ് ഇതു പലപ്പോഴും വേഗത്തില്‍ ചതിക്കുഴികളില്‍പ്പെടുത്തുന്നത്. സൈബര്‍രംഗത്ത് പതിയിരിക്കുന്ന പലതരം അപകടങ്ങളെക്കുറിച്ച്‌ രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സൈബര്‍ ഇടങ്ങളില്‍ കടന്നു ചെല്ലുമ്പോള്‍ അവശ്യം വേണ്ട മുന്‍കരുതലും ജാഗ്രതയും കാണിക്കണം. അത്തരത്തിലുളള സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും വേണം. – അവര്‍ നിര്‍ദ്ദേശിച്ചു.

ബാങ്ക് ചെയര്‍പേഴ്സണ്‍ പ്രീമ മനോജ് അധ്യക്ഷയായി. ചടങ്ങില്‍ എം.വി.ആര്‍ ക്യാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു. ബാങ്ക് ഡയറക്ടര്‍ ജി. നാരായണന്‍കുട്ടി മാസ്റ്റര്‍, സി.ഇ. ചാക്കുണ്ണി, ബാങ്ക് ജനറല്‍ മാനേജന്‍ സാജു ജെയിംസ് എന്നിവര്‍ സംസാരിച്ചു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ദു:ഖ വെള്ളിയാഴ്ച ഓഫീസ് അവധിയായതിനാല്‍ പത്തനംതിട്ട മീഡിയായില്‍ വാര്‍ത്താ അപ്ഡേഷന്‍ ഉണ്ടായിരിക്കുന്നതല്ല

0
ദു:ഖ വെള്ളിയാഴ്ച ഓഫീസ് അവധിയായതിനാല്‍ അന്നേദിവസം പത്തനംതിട്ട മീഡിയായില്‍ വാര്‍ത്താ അപ്ഡേഷന്‍...

ഹെറോയിനുമായി അന്യ സംസ്ഥാന തൊഴിലാളി പോലീസ് പിടിയിലായി

0
മാന്നാർ: ചില്ലറ വിൽപനക്കായി കൊണ്ടു വന്ന ഹെറോയിനുമായി അന്യ സംസ്ഥാന തൊഴിലാളി...

പോലീസിന് നേരെ ആക്രമണം ; കുറത്തിക്കാട് എസ്ഐ ഉദയകുമാറിന് കൈയ്ക്ക് പരുക്കേറ്റു

0
ആലപ്പുഴ: കുറത്തികാട് പോലീസിന് നേരെ ആക്രമണം കുറത്തിക്കാട് എസ്ഐ ഉദയകുമാറിന് കൈയ്ക്ക്...

പ്രതിശ്രുത വധുവിന്റെ വീട്ടുകാർ മുന്നോട്ടുവെച്ച നിബന്ധന അം​ഗീകരിക്കാത്തതിനെ തുടർന്ന് അമ്മയെ കൊലപെടുത്തി മകൻ

0
കാൺപൂർ: പ്രതിശ്രുത വധുവിന്റെ വീട്ടുകാർ മുന്നോട്ടുവെച്ച നിബന്ധന അം​ഗീകരിക്കാത്തതിനെ തുടർന്ന് അമ്മയെ...