തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക സര്‍ക്കുലറില്‍ ബിജെപിയുടെ സീല്‍ പതിച്ച സംഭവത്തില്‍ എക്‌സിനെതിരെ കേസെടുത്ത് സൈബര്‍ പോലീസ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക സര്‍ക്കുലറില്‍ ബിജെപിയുടെ സീല്‍ പതിച്ച സംഭവത്തില്‍ എക്‌സിനെതിരെ കേസെടുത്ത് സൈബര്‍ പോലീസ്. വീഡിയോ നീക്കം ചെയ്യാത്ത സാഹചര്യത്തിലാണ് തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസ് കേസെടുത്തത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിലാണ് നടപടി. സീല്‍ വിവാദത്തില്‍ ഇന്നലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ മറുപടിയും വിശദീകരണവും നല്‍കിയിരുന്നു. അത് സാങ്കേതിക പിഴവായിരുന്നുവെന്നും ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തെന്നുമായിരുന്നു വിശദീകരണം.

ഈ സാങ്കേതിക പിഴവിന്റെ പേരില്‍ കമ്മീഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന തരത്തില്‍ വ്യാജ വിഡിയോകള്‍ നിര്‍മിച്ച് പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സൈബര്‍ പോലീസിനെ സമീപിച്ചത്. ഈ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയേയും തിരഞ്ഞെടുപ്പ് കമ്മീഷനേയും അധിക്ഷേപിക്കുന്ന വിധത്തിലുള്ള വിഡിയോ നീക്കം ചെയ്യാത്തതിലാണ് ഇപ്പോള്‍ എക്‌സിനെതിരെ പോലീസ് നടപടിയുണ്ടായിരിക്കുന്നത്. കമ്മീഷന്റെ പരാതി വന്നയുടന്‍ മെറ്റയ്ക്കും എക്‌സിനും സൈബര്‍ പോലീസ് കത്ത് നല്‍കിയിരുന്നു. മെറ്റ ദൃശ്യങ്ങള്‍ റിമൂവ് ചെയ്യുകയും എക്‌സ് വിഡിയോ നീക്കാതിരിക്കുകയും ചെയ്തതിലാണ് നടപടി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തില്‍ സ്വര്‍ണവില ഈ മാസത്തെ ഉയര്‍ന്ന നിരക്കിലെത്തി

0
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഈ മാസത്തെ ഉയര്‍ന്ന നിരക്കിലെത്തി. ഗ്രാമിന് 160...

നീറ്റ്-യുജി പരീക്ഷകൾ രണ്ടു ഘട്ടങ്ങളിലായി നടത്തുന്നത് പരിഗണനയിലെന്ന് റിപ്പോർട്ടുകൾ. ജെഇഇ മാതൃക നടപ്പാക്കാൻ കേന്ദ്ര...

0
ഡൽഹി: നീറ്റ്-യുജി പരീക്ഷകൾ രണ്ടു ഘട്ടങ്ങളിലായി നടത്തുന്നത് പരിഗണനയിലെന്ന് റിപ്പോർട്ടുകൾ. ജെഇഇ...

എളുപ്പത്തിൽ ടിക്കറ്റ് ബുക്കിംഗ് ; കെഎസ്ആർടിസി വാട്സാപ്പ് ടിക്കറ്റിങ് നാളെ മുതൽ

0
​തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ഡിജിറ്റൽ യാത്രാസേവനങ്ങളുടെ ഭാഗമായി യാത്രക്കാർക്ക് വേഗത്തിലും ലളിതമായും ടിക്കറ്റ്...

പന്തീരാങ്കാവിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു ; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

0
കോഴിക്കോട് : പന്തീരാങ്കാവിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പോലീസ് സ്റ്റേഷന് സമീപം...