സൈബര്‍ കുറ്റകൃത്യങ്ങള്‍ എങ്ങനെ റിപ്പോര്‍ട്ട് ചെയ്യാം? ; മാര്‍ഗനിര്‍ദേശവുമായി കേരള പോലീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിന് ഇരയായാല്‍ ഉടന്‍ തന്നെ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് ടോള്‍ ഫ്രീ നമ്പര്‍ ആയ 1930 ലേയ്ക്ക് വിളിച്ച് റിപ്പോര്‍ട്ട് ചെയ്യണമെന്ന് കേരള പോലീസ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ് ഈ സംവിധാനം.സൈബര്‍ ക്രൈം ഹെല്‍പ്പ്ലൈന്‍ (1930) നൂറുകണക്കിന് ബാങ്കുകളുമായും സാമ്പത്തിക സ്ഥാപനങ്ങളുമായും ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും കേരള പോലീസ് ഫെയ്സ്ബുക്കില്‍ കുറിച്ചു.

നിങ്ങള്‍ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്കിരയായെങ്കില്‍ ഉടന്‍ തന്നെ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് ടോള്‍ ഫ്രീ നമ്പര്‍ ആയ 1930 ലേയ്ക്ക് വിളിച്ച് റിപ്പോര്‍ട്ട് ചെയ്യാം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ് ഈ സംവിധാനം. സൈബര്‍ ക്രൈം ഹെല്‍പ്പ്ലൈന്‍ (1930) നൂറുകണക്കിന് ബാങ്കുകളുമായും സാമ്പത്തിക സ്ഥാപനങ്ങളുമായും ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ കാര്യത്തില്‍ പ്രധാനം എത്രയും വേഗം പരാതി 1930 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കണമെന്നതാണ്. കുറ്റകൃത്യങ്ങള്‍ വേഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് നഷ്ടപ്പെട്ട തുക വീണ്ടെടുക്കാന്‍ പോലീസിനെ സഹായിക്കും. കുറ്റകൃത്യത്തിലെ തെളിവുകള്‍ മറ്റും നശിപ്പിക്കപ്പെടുന്നതിനു മുമ്പു ശേഖരിക്കാനും വേണ്ട നടപടി സ്വീകരിക്കാനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇതുവഴി സാധിക്കും.

ഹെല്‍പ്പ്ലൈന്‍ നമ്പറില്‍ റിപ്പോര്‍ട്ട് ചെയ്ത സൈബര്‍ കുറ്റകൃത്യങ്ങള്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്ന ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേയ്ക്ക് കൈമാറും. കേസ് രജിസ്ട്രേഷന്‍ സംബന്ധിച്ചോ അന്വേഷണം സംബന്ധിച്ചോ വിവരങ്ങള്‍ അറിയുന്നതിന് പരാതിക്കാരന് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുമായോ 1930 എന്ന നമ്പറിലോ ബന്ധപ്പെടാം.കൂടാതെ ഓണ്‍ലൈനില്‍ പരാതി സമര്‍പ്പിക്കാന്‍ കഴിയുന്ന ദേശീയ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടല്‍ എന്ന പേരില്‍ www.cybercrime.gov.in നിലവിലുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...