ടാങ്കര്‍ ലോറി ഇടിച്ച്‌ സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

അരൂര്‍ : ചേര്‍ത്തല – അരൂര്‍ ദേശിയ പാതയില്‍ ടാങ്കര്‍ ലോറി ഇടിച്ച്‌ സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചു. അരൂര്‍ ചന്തിരൂര്‍ കയ്യ ത്തറയില്‍ ശശീന്ദ്രന്‍ (71) ആണ് അപകടത്തില്‍ മരിച്ചത്. ചന്തിരൂര്‍ കുമര്‍ത്ത് പടി അമ്പലത്തിന് സമീപമുള്ള യു ടേണിലാണ് അപകടമുണ്ടായത്. കൊല്ലത്തേക്ക് പോയ ടാങ്കര്‍ ലോറി മുന്നില്‍ പോയ ടിപ്പറില്‍ ഇടിക്കാതിരിക്കുവാന്‍ വെട്ടിച്ചതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.

ടിപ്പറില്‍ ഇടിച്ച്‌ നിയന്ത്രണം വിട്ട ടാങ്കര്‍ പാതയോരത്ത് ലോട്ടറി ടിക്കറ്റുമായ് നിന്ന ശശീന്ദ്രനെ ഇടിച്ചതിന് ശേഷം റോഡ് അരികില്‍ പാര്‍ക്ക് ചെയ്‌തിരുന്ന രണ്ട് ടൂ വീലറുകളില്‍ കയറി. പിന്നാലെ വന്ന രണ്ട് മിനിലോറികളും അപകടത്തില്‍പ്പെട്ടു. ടാങ്കറിന്റെ മുന്‍ ചക്രത്തിന് അടിയില്‍പെട്ട് ഗുരുതര പരിക്കേറ്റ ശശീന്ദ്രനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം നെട്ടൂരിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...